---
title: "പ്രതാപ് പോത്തന്റെ ചിതാഭസ്മം മകൾ എന്താണ് ചെയ്യുന്നത് എന്ന് കണ്ടോ? സംഭവം ഇങ്ങനെ"
english_title: "Did you see what Pratap Pothan's ashes are doing? This is how it happened"
publisher: "moviemax.in"
canonical_url: "https://moviemax.in/news/55915/did-you-see-what-pratap-pothans-ashes-are-doing-this-is-how-it-happened"
published_at: "2022-07-19T14:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d66e84a935b_prathav_pothan.jpg"
keywords: []
---

# പ്രതാപ് പോത്തന്റെ ചിതാഭസ്മം മകൾ എന്താണ് ചെയ്യുന്നത് എന്ന് കണ്ടോ? സംഭവം ഇങ്ങനെ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രതാപ് പോത്തൻ. മലയാളികളെ എല്ലാം ഞെട്ടിച്ചുകൊണ്ട് ആയിരുന്നു ഇദ്ദേഹത്തിൻറെ മരണവാർത്ത പുറത്തുവന്നത്. ഇദ്ദേഹം താമസിക്കുന്ന സ്ഥലത്ത് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് തൊട്ടുമുൻപ് ഇദ്ദേഹം ഇട്ട പോസ്റ്റ് മരണത്തെക്കുറിച്ച് ആയിരുന്നു എന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രതാപ് പോത്തൻ. മലയാളികളെ എല്ലാം ഞെട്ടിച്ചുകൊണ്ട് ആയിരുന്നു ഇദ്ദേഹത്തിൻറെ മരണവാർത്ത പുറത്തുവന്നത്. ഇദ്ദേഹം താമസിക്കുന്ന സ്ഥലത്ത് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണത്തിന് തൊട്ടുമുൻപ് ഇദ്ദേഹം ഇട്ട പോസ്റ്റ് മരണത്തെക്കുറിച്ച് ആയിരുന്നു എന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. 

അതേസമയം മറ്റൊരു കാര്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. അന്തരിച്ച നടൻ പ്രതാപ് പോത്തന്റെ ചിതാഭസ്മം മകൾ എന്താണ് ചെയ്യുന്നത് എന്ന് കണ്ടോ? മരത്തിന് വളമായി നിക്ഷേപിക്കുകയാണ് മകൾ ചെയ്തത്.

ഇതിൻറെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നിരവധി ആളുകൾ ആയിരുന്നു മകളെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയത്.

അന്തരിച്ച വ്യക്തിയോട് കാണിക്കുന്ന അനാഥരവ് ആണ് ഇത് എന്നാണ് ഒരു വിഭാഗം മലയാളികൾ പറയുന്നത്. എന്നാൽ മലയാളികൾ കഥയറിയാതെ ആട്ടം കാണുകയാണ് എന്നാണ് പ്രേക്ഷകർ പറയുന്നത്.

അദ്ദേഹത്തിൻറെ ആഗ്രഹപ്രകാരമാണ് മകൾ ഇങ്ങനെ ചെയ്തത് എന്നാണ് അറിയാൻ സാധിക്കുന്നത്. കേയ എന്നാണ് മകളുടെ പേര്. ഒരു മാവിൻ തൈ നടുകയും അതിനു ശേഷം അതിനു ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കുകയും ആണ് മകൾ ചെയ്തത്. മരണശേഷം ഒരു മരമായി വളരണം എന്നത് ആയിരുന്നു പ്രതാപ് പോത്തന്റെ ആഗ്രഹം. ഇത് മകൾ സഫലമാക്കി കൊടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/55915/did-you-see-what-pratap-pothans-ashes-are-doing-this-is-how-it-happened)