---
title: "കുടുംബം എന്ന സമ്പ്രദായം തനിക്ക് വല്ലാത്ത അത്ഭുതമാണ്;  അനൂപ് മേനോൻ"
english_title: "The system of family is a great surprise to him; Anoop Menon"
publisher: "moviemax.in"
canonical_url: "https://moviemax.in/news/55894/the-system-of-family-is-a-great-surprise-to-him-anoop-menon"
published_at: "2022-07-19T12:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d65a31465c6_anoop_menon.jpg"
keywords: []
---

# കുടുംബം എന്ന സമ്പ്രദായം തനിക്ക് വല്ലാത്ത അത്ഭുതമാണ്;  അനൂപ് മേനോൻ

> **Lead Summary:** അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനവും നിർമാണവും നിർവ്വഹിച്ച പത്മ കഴി‍‍ഞ്ഞ ദിവസം തിയേറ്റിലിലെത്തിയിരുന്നു. ചിത്രം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. പത്മയെപ്പറ്റി അനൂപ് മേനോൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്.

## Article Content

അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനവും നിർമാണവും നിർവ്വഹിച്ച പത്മ കഴി‍‍ഞ്ഞ ദിവസം തിയേറ്റിലിലെത്തിയിരുന്നു. ചിത്രം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. പത്മയെപ്പറ്റി അനൂപ് മേനോൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുന്നത്.

കുടുംബ ബന്ധത്തിലെ ഗണിതശാസ്ത്രവും സാമൂഹികശാസ്ത്രവും അന്വേഷിക്കുന്ന സിനിമയാണ് പത്മയെന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഇതുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത രണ്ടുപേർ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരുമിച്ച് ജീവിക്കുന്ന സിസ്റ്റമാണ് കുടുംബം.

ഒരു ലോഡ്ജ് മുറിയിൽപ്പോലും മറ്റൊരാളുടെ കൂടെ താമസിക്കാൻ ഇഷ്ടപ്പെടാത്തവരാണ് നമ്മളിൽ ഭൂരിഭാ​ഗം പേരും. അങ്ങനെ നോക്കുമ്പോൾ കുടുംബം എന്ന സമ്പ്രദായം തനിക്ക് വല്ലാത്ത അത്ഭുതമാണെന്ന് അദ്ദേഹം പറഞ്ഞു.

നാഗരികമായ പശ്ചാത്തലത്തിൽ കുടുംബ ബന്ധത്തിലെ ഗണിതശാസ്ത്രവും സാമൂഹികശാസ്ത്രവും അന്വേഷിക്കുന്ന സിനിമയാണ് പത്മ. കല്യാണം കഴിച്ചവർക്കും കഴിക്കാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള സിനിമ. കല്യാണത്തോട് താത്‌പര്യമില്ലാത്തവരെ ഉദ്ദേശിച്ചുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്മ മലയാളത്തിൽ ഇപ്പോൾ അധികം കാണാത്ത കുടുംബസിനിമയുടെ ഗണത്തിൽപ്പെടുന്ന ചിത്രമാണിത്. ഭാര്യാ-ഭർത്തൃ ബന്ധത്തിന്റെ സരളവും ലളിതവുമായ ആഖ്യാനം. ഉള്ളടക്കമാണ് ഈ സിനിമയുടെ കരുത്ത്. അതുകൊണ്ട് തന്നെ സിനിമയുടെ കഥ മറ്റൊരാളെ പറഞ്ഞ് മനസ്സിലാക്കാൻ പ്രയാസമാണ്. അതുകൊണ്ടാണ് താൻ തന്നെ ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/55894/the-system-of-family-is-a-great-surprise-to-him-anoop-menon)