---
title: "'രണ്ടെണ്ണം അടിച്ചാല്‍ ഞാന്‍ നന്നായി സംസാരിക്കും' : തുറന്നു പറഞ്ഞ് താരം"
english_title: "'If I drink two, I can speak better': the actor opens up"
publisher: "moviemax.in"
canonical_url: "https://moviemax.in/news/55789/if-i-drink-two-i-can-speak-better-the-actor-opens-up"
published_at: "2022-07-18T22:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d58c649b7c8_veena_2.jpg"
keywords: []
---

# 'രണ്ടെണ്ണം അടിച്ചാല്‍ ഞാന്‍ നന്നായി സംസാരിക്കും' : തുറന്നു പറഞ്ഞ് താരം

> **Lead Summary:** **കൊച്ചി :** ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നന്ദകുമാര്‍. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വീണ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താന്‍ അധികം സംസാരിക്കാറില്ല എന്ന് പറയുന്നവര്‍ക്കുള്ള മറുപടിയായിട്ടാണ് വീണ ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

## Article Content

**കൊച്ചി :** ചുരുങ്ങിയ കാലയളവിനുള്ളില്‍ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വീണ നന്ദകുമാര്‍. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വീണ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. താന്‍ അധികം സംസാരിക്കാറില്ല എന്ന് പറയുന്നവര്‍ക്കുള്ള മറുപടിയായിട്ടാണ് വീണ ഈ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

*

'ഞാന്‍ പൊതുവേ സൈലന്റ് ആയിട്ടുള്ള ഒരു വ്യക്തിയാണ്. അധികം സംസാരിക്കാറില്ല എന്ന് പലരും പറയാറുണ്ട്. എന്നാല്‍, ഞാന്‍ രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കും.*

* ഇപ്പോഴത്തെ തലമുറയിലെ മിക്ക കുട്ടികളും ബിയര്‍ കഴിക്കുന്നവരാണ്. അത് തുറന്നു പറയുന്നതില്‍ ഒരു കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മറ്റൊരാളെ ദ്രോഹിക്കുന്ന കാര്യം ഒന്നും അല്ലല്ലോ ഇത് ,' *വീണ വ്യക്തമാക്കി. ഇതൊക്കെ ഓരോരുത്തരുടെ സ്വകാര്യമായ ഇഷ്ടങ്ങളാണ് എന്നും താരം പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/55789/if-i-drink-two-i-can-speak-better-the-actor-opens-up)