---
title: "മലയാള സിനിമയിലേക്ക് തിരക്കഥാകൃത്തായി അത്തോളിക്കാരൻ "
english_title: "Atholikaran Vishnu Mohanan to Malayalam film..."
publisher: "moviemax.in"
canonical_url: "https://moviemax.in/news/55770/atholikaran-vishnu-mohanan-to-malayalam-film"
published_at: "2022-07-18T20:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d5737d2de8f_vishnumohan.jpg"
keywords: []
---

# മലയാള സിനിമയിലേക്ക് തിരക്കഥാകൃത്തായി അത്തോളിക്കാരൻ 

> **Lead Summary:** **പ്ര**തിലിപി ക്രീയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന 'പടച്ചോന്റെ കഥകൾ' എന്ന ആന്തോളജി സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അത്തോളി കുറുവാളൂർ സ്വദേശി വിഷ്ണു മോഹനൻ.

## Article Content

**പ്ര**തിലിപി ക്രീയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന 'പടച്ചോന്റെ കഥകൾ' എന്ന ആന്തോളജി സിനിമയിലൂടെ മലയാള സിനിമയിലേക്ക് തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അത്തോളി കുറുവാളൂർ സ്വദേശി വിഷ്ണു മോഹനൻ.

ടെലിവിഷൻ ഷോകളിലൂടെയാണ് വിഷ്ണു മോഹനൻ തിരക്കഥ രംഗത്തേക്ക് കടന്നു വരുന്നത് . സൂര്യ കോമഡി സംപ്രേക്ഷണം ചെയ്ത തോന്നക്കൽ പഞ്ചായത്ത് എന്ന കോമഡി സീരിയൽ ആണ് ആദ്യമായി ചെയ്‍ത ടെലിവിഷൻ പ്രോഗ്രാം.

നിഷ സാരംഗ്, ജിയോ ബേബി, ഡാവിഞ്ചി, വിജിലേഷ് കാരയാട്, ശ്രീജിത്ത്‌ കൈവേലി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജിന്റോ തോമസ് ആണ് ചിത്രത്തിന്റെ സംവിധായകൻ ഒരു അമ്മയും മകനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ആരോഗ്യ സർവ്വകലാശാലയിൽ നിന്നും ബി എസ് സി നഴ്സിംഗിൽ ബിരുദം നേടിയ ശേഷം എഴുത്തിന്റെ മേഖലയിലേക്ക് കടക്കുകയായിരുന്നു വിഷ്ണു മോഹനൻ.

ആഴ്ച പതിപ്പുകളിലും ഓൺലൈൻ മാഗസിനുകളിലും എഴുതിവരുന്നു കൂടാതെ നിരവധി പരസ്യ ചിത്രങ്ങൾക്കും ഡോക്യൂമെന്ററികൾക്കും തിരക്കഥ എഴുതിയിട്ടുണ്ട് പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾക്ക് ശേഷം പടച്ചോന്റെ കഥകൾ റിലീസ് ചെയ്യും

### Related Links & Sources
- [Original Story Source](https://moviemax.in/news/55770/atholikaran-vishnu-mohanan-to-malayalam-film)