---
title: "ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനക്കുറ്റത്തിന് കേസ്"
english_title: "Case against Baburaj and Vani Vishwanath for fraud"
publisher: "moviemax.in"
canonical_url: "https://moviemax.in/news/55539/case-against-baburaj-and-vani-vishwanath-for-fraud"
published_at: "2022-07-17T18:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d40d6a5a4af_vani_viswanath.jpg"
keywords: []
---

# ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനക്കുറ്റത്തിന് കേസ്

> **Lead Summary:** നടൻ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനക്കുറ്റത്തിന് ഒറ്റപ്പാലം പൊലീസ് കേസെടുത്തു. തിരുവില്വാമല സ്വദേശി റിയാസ് പാലക്കാട്​ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

## Article Content

നടൻ ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനക്കുറ്റത്തിന് ഒറ്റപ്പാലം പൊലീസ് കേസെടുത്തു. തിരുവില്വാമല സ്വദേശി റിയാസ് പാലക്കാട്​ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

2017ൽ സിനിമ നിർമാണവുമായി ബന്ധപ്പെട്ടുണ്ടായ ഇടപാടിൽ 3,01,45,000 രൂപ ഒറ്റപ്പാലത്തെ ബാങ്ക് മുഖേന നൽകിയെന്നാണ് പരാതി.

എസ്.പിയുടെ നിർദ്ദേശത്തെ തുടർന്ന് ഒറ്റപ്പാലം പൊലീസ് നടത്തിയ പ്രാഥമികാന്വേഷണത്തിനുശേഷമാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു . 

### Related Links & Sources
- [Original Story Source](https://moviemax.in/news/55539/case-against-baburaj-and-vani-vishwanath-for-fraud)