---
title: "'കടുവ'യുടെ ഷോയ്ക്ക് ടിക്കറ്റ് കിട്ടിയില്ല; തീയറ്ററിന് മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവും യുവതിയും"
english_title: "A young man and a young woman tried to commit suicide in front of the theater because they could not get tickets to watch the movie."
publisher: "moviemax.in"
canonical_url: "https://moviemax.in/news/55509/a-young-man-and-a-young-woman-tried-to-commit-suicide-in-front-of-the-theater-because-they-could-not-get-tickets-to-watch-the-movie"
published_at: "2022-07-17T12:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3b57607897_kaduva.jpg"
keywords: []
---

# 'കടുവ'യുടെ ഷോയ്ക്ക് ടിക്കറ്റ് കിട്ടിയില്ല; തീയറ്ററിന് മുന്നില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് യുവാവും യുവതിയും

> **Lead Summary:** സിനിമ കാണാന്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ തീയറ്ററിന് മുന്നില്‍ ജീവനൊടുക്കാൻ ശ്രമിച്ച് യുവാവും യുവതിയും. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള അഭിലാഷ് തീയറ്ററിന് മുന്നിലാണ് സംഭവം.

## Article Content

സിനിമ കാണാന്‍ ടിക്കറ്റ് കിട്ടാത്തതിനാല്‍ തീയറ്ററിന് മുന്നില്‍ ജീവനൊടുക്കാൻ ശ്രമിച്ച് യുവാവും യുവതിയും. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെ കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപമുള്ള അഭിലാഷ് തീയറ്ററിന് മുന്നിലാണ് സംഭവം.

പൃഥ്വിരാജ് - ഷാജി കൈലാസ് ചിത്രം കടുവ കാണാനാണ് ഇരുവരും തീയറ്ററില്‍ എത്തിയത്. എന്നാല്‍, ഫസ്റ്റ് ഷോയ്ക്ക് ഇരുവര്‍ക്കും ടിക്കറ്റ് ലഭിച്ചില്ല.

ഇതോടെ ഏറ്റുമാനൂര്‍ സ്വദേശികളായ ഇരുവരും പ്രതിഷേധവുമായി തീയറ്ററിന് മുന്നില്‍ കുത്തിയിരുന്നു. തുടര്‍ന്ന് ബ്ലേഡ് ഉപയോഗിച്ച് കൈമുറിക്കാൻ ശ്രമം നടത്തുകയായിരുന്നു.

സംഭവം അറിഞ്ഞെത്തിയ കോട്ടയം വെസ്റ്റ് പൊലീസാണ് ഇരുവരെയും അനുനയിപ്പിച്ച് ആത്മഹത്യശ്രമത്തില്‍ നിന്ന് പിന്തിരിപ്പിച്ചത്. അടുത്ത ദിവസം ടിക്കറ്റ് ഉറപ്പായും നല്‍കാമെന്ന് പറഞ്ഞ് ഇവരെ പൊലീസ് മടക്കി അയക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/55509/a-young-man-and-a-young-woman-tried-to-commit-suicide-in-front-of-the-theater-because-they-could-not-get-tickets-to-watch-the-movie)