സോഷ്യൽ മീഡിയയിൽ താരങ്ങൾ പലപ്പോഴും ഗോസിപ് കോളങ്ങളിൽ നിറയാറുണ്ട്. എന്നാൽ അവരുടെ കുടുംബാംഗങ്ങൾ വൈറൽ ആകുന്നത് അത്ര സുപരിചിതമല്ല.അത്തരത്തില്‍ ആരാധക ശ്രദ്ധ ഏറ്റു വാങ്ങുന്ന ഒരു താര കുടുംബമാണ് അമീര്‍ ഖാന്റെ കുടുംബം.ബോളിവുഡ് പെര്‍ഫക്ട് ഖാന്റെ മകളുടെ പ്രണയ കഥകളാണ് ഇപ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന വാര്‍ത്ത.മിഷാല്‍ കൃപാലിനിയുമായുള്ള പ്രണയ ബന്ധത്തെ കുറിച്ച് ഇറ ഖാന് തുറന്ന് പറയുകയും സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും ബന്ധത്തിന്റെ തെളിവുകളും സജീവമായിരുന്നു.
എന്നാല്‍ വെറും രണ്ട് വര്‍ഷം മാത്രമേ ആ ബന്ധം നിലനിന്നുള്ളൂ. മിഷാലുമായി വേര്‍പിരിഞ്ഞ ശേഷം ഇറ ഖാന് യൂറിപൈഡ്സ് മീഡിയ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ട് സംവിധാന ലോകത്ത് തിരിഞ്ഞു. എന്നാൽ ഇപ്പോള്‍ വീണ്ടും ഇറയുടെ പ്രണയ കഥകള്‍ സജീവമായികൊണ്ടിരിക്കുകയാണ്.പ്രചരിയ്ക്കുന്ന വാർത്തയിൽ അച്ഛന്റെ ഫിറ്റ്നസ്സ് കോച്ചാണ് താരപുത്രിയുടെ പുതിയ കാമുകന്. നുപുര്‍ ശിഖറുമായി ഇറ പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ ദിനം പ്രതി ശ്രദ്ധ ആകർഷിച്ചു വരികയാണ്. ലോക്ക് ഡൗണ്‍ കാലത്ത് ശരീര സൗന്ദര്യത്തില്‍ ശ്രദ്ധ കൊടുത്തിരുന്നു ഇറ ഖാൻ ഇതിന്റെ ഭാഗമായി അച്ഛന്റെ ഫിറ്റ്നസ്സ് കോച്ചായ നുപുറിന്റെ സഹായം തേടിയിരുന്നു.
ആറ് മാസം കൊണ്ടാണ് ഇറയും നുപുറും പ്രണയത്തിലായതെന്നും അതിന് ശേഷം നടന്ന എല്ലാ വിശേഷ ദിവസങ്ങളിലും ഇരുവരും ഒന്നിച്ചായിരുന്നു എന്നും വാർത്തകൾ വരുന്നു.ചുമ്മാ പ്രേമിച്ചു നടക്കാനല്ല, രണ്ട് പേരും വളരെ അധികം സീരിയസ് ആണെന്നും വിവാഹം ചെയ്ത് ഒരുമിച്ച് ജീവിക്കാനാണ് ഇരുവരുടെയും ആഗ്രഹം.ഇക്കാര്യം ഇറ തന്റെ അമ്മ റീന ദത്തിനോട് പറഞ്ഞിട്ടുമുണ്ടത്രെ.ഒരു ദശാബ്ദ കാലത്തോളം ഇന്ത്യയിലെ ആദ്യത്തെ ലോകസുന്ദരിയായ സുസ്മിത സെന്നിന്റെ പേഴ്സണല്‍ പരിശീലകനായിരുന്നു നുപുര്‍.അധികം വൈകാതെ നുപുറും ഇറ ഖാനും തങ്ങളുടെ പ്രണയം ഔദ്യോഗികമായി പുറത്തുവിടും എന്ന് തന്നെയാണ് വിശ്വാസം
Bollywood Perfect Khan's daughter's love stories out; Shocked fans