---
title: "ദുല്‍ഖര്‍ ചിത്രം 'സീതാ രാമ'ത്തിലെ ഗാനത്തിന്റെ പ്രൊമൊ"
english_title: "Dulquer film 'Sita Rama' song promo"
publisher: "moviemax.in"
canonical_url: "https://moviemax.in/news/55433/dulquer-film-sita-rama-song-promo"
published_at: "2022-07-16T21:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2e7b214d37_SEETHA_RAMA.jpg"
keywords: []
---

# ദുല്‍ഖര്‍ ചിത്രം 'സീതാ രാമ'ത്തിലെ ഗാനത്തിന്റെ പ്രൊമൊ

> **Lead Summary:** ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ് 'സീതാ രാമം'. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ പട്ടാളക്കാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 'സീതാ രാമം' ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

## Article Content

ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ് 'സീതാ രാമം'. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ പട്ടാളക്കാരനായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. 'സീതാ രാമം' ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ ദുല്‍ഖര്‍ നായകനാകുന്ന ചിത്രത്തിലെ ഒരു ഗാനത്തിന്റെ പ്രൊമൊ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് (Sita Ramam). 'കണ്ണില്‍ കണ്ണില്‍' എന്ന ഗാനത്തിന്റെ പ്രൊമൊയാണ് മലയാളം പതിപ്പിലേതായി പുറത്തുവിട്ടിരിക്കുന്നത്.

ഹരിശങ്കര്‍ കെ എസ്, സിന്ദുരി എസ് എന്നിവര്‍ ചേര്‍ന്ന് പാടുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ 18നാണ് പുറത്തുവിടുക. പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. സോണി മ്യൂസിക് ആണ് ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സ്വപ്‍ന സിനിമയാണ് ചിത്രം നിര്‍മിക്കുന്നത്. വൈജയന്തി മൂവീസ് ചിത്രം വിതരണം ചെയ്യുന്നു. സുനില്‍ ബാബുവാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ. ജമ്മു കശ്‍മീരാണ് ചിത്രത്തിന്റെ ലൊക്കേഷൻ. മൃണാള്‍ താക്കാറാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക.

'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ 'സീത' എന്ന കഥാപാത്രമായിട്ടാണ് മൃണാള്‍ എത്തുന്നത്. 'അഫ്രീൻ' എന്ന കഥാപാത്രമായി രശ്‍മിക മന്ദാനയും അഭിനയിക്കുന്നു. കോസ്റ്റ്യൂംസ് ശീതള്‍ ശര്‍മ, പിആര്‍ഒ വംശി- ശേഖര്‍, ഡിജിറ്റല്‍ മീഡിയോ പിആര്‍ പ്രസാദ് ബിമാനന്ദം, ഡിജിറ്റല്‍ പാര്‍ട്‍ണര്‍ സില്ലിം മോങ്ക്‍സ് എന്നിവരാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/55433/dulquer-film-sita-rama-song-promo)