---
title: "ഇനി ഒരിക്കലും പ്രസവിക്കില്ല, തനിക്ക് ഇനി വേദന സഹിക്കാന്‍ വയ്യ ; ആതിര പറയുന്നു  പറയുന്നു "
english_title: "The video of the two together with their children after the birth of the babies is now going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/55408/the-video-of-the-two-together-with-their-children-after-the-birth-of-the-babies-is-now-going-viral"
published_at: "2022-07-16T20:17:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2d08148586_ATHIRA_MADHAV.jpg"
keywords: []
---

# ഇനി ഒരിക്കലും പ്രസവിക്കില്ല, തനിക്ക് ഇനി വേദന സഹിക്കാന്‍ വയ്യ ; ആതിര പറയുന്നു  പറയുന്നു 

> **Lead Summary:** മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. സുമിത്രയുടെ മകള്‍ ശീതളായി എത്തിയിരുന്നത് നടി പാര്‍വതി വിജയായിരുന്നു. കുടുംബ വിളക്കിന്റെ ക്യാമറമാന്‍ അരുണുമായുള്ള വിവാഹം ശേഷം പാര്‍വതി കുടുംബ വിളക്കില്‍ നിന്ന് പിന്മാറി.

## Article Content

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. സുമിത്രയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. സുമിത്രയുടെ മകള്‍ ശീതളായി എത്തിയിരുന്നത് നടി പാര്‍വതി വിജയായിരുന്നു. കുടുംബ വിളക്കിന്റെ ക്യാമറമാന്‍ അരുണുമായുള്ള വിവാഹം ശേഷം പാര്‍വതി കുടുംബ വിളക്കില്‍ നിന്ന് പിന്മാറി.

ഇപ്പോള്‍ ഒരു അമ്മ കൂടിയാണ് പാര്‍വതി. അതേസമയം സുമിത്രയുടെ മരുമകളായ അനന്യ എന്ന കഥാപാത്രത്തില്‍ എത്തിയിരുന്നത് നടി ആതിര മാധവമായിരുന്നു. ഗര്‍ഭിണിയായതിന് പിന്നാലെ പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നു ആതിര.

രണ്ടുപേരും ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്കൊപ്പം ഉള്ള ഓരോ നിമിഷങ്ങളും ആഘോഷമാക്കുകയാണ്. ഇരുവരും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്. നേരത്തെ കണ്ടുമുട്ടിയ സന്തോഷമെല്ലാം ഇവര്‍ പങ്കുവെച്ചിരുന്നു.

ഇരുവരും മാസങ്ങളുടെ വ്യത്യാസത്തിലാണ് പ്രസവിച്ചത്. കുഞ്ഞുങ്ങള്‍ ജനിച്ച ശേഷം മക്കള്‍ക്കൊപ്പം ഇരുവരും ഒരുമിച്ച് കൂടിയതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കൂടാതെ ഇരുവരും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചും മറ്റും പരസ്പരം ചോദിച്ച് മറുപടി പറയുന്നതും വീഡിയോയില്‍ കാണാം.

ഇനി സീരിയലില്‍ അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പാര്‍വതിയുടെ മറുപടി. തനിക്ക് മോഡലിങാണ് ഇഷ്ടമെന്നും പാര്‍വതി പറഞ്ഞു. യാമിക അല്ലാതെ മറ്റൊരു കുഞ്ഞിനെ പ്രസവിക്കുമോയെന്ന് ചോദിച്ചപ്പോള്‍ ഒരു കുഞ്ഞിനെ കൂടി താന്‍ പ്രസവിക്കുമെന്നും അതിന് ആഗ്രഹമുണ്ടെന്നുമാണ് പാര്‍വതി മറുപടി പറഞ്ഞത്.

ഉടനെ ആതിര മാധവ് പറഞ്ഞത് താന്‍ ഇനി ഒരിക്കലും പ്രസവിക്കില്ലെന്നാണ്. ‘എനിക്ക് അപ്പു മാത്രം മതി… എനിക്ക് ഇനി വേദന സഹിക്കാന്‍ വയ്യ…’ എന്നാണ് ആതിര മാധവ് പറഞ്ഞത്. ഗര്‍ഭിണിയായത് മുതലുള്ള വിശേഷങ്ങളെല്ലാം ആതിര മാധവ് പങ്കുവെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/55408/the-video-of-the-two-together-with-their-children-after-the-birth-of-the-babies-is-now-going-viral)