---
title: "‘റോജ കണ്ടതിന് ശേഷം ഒന്നും മിണ്ടാതെ ഹോട്ടല്‍ മുറിയിലെത്തി, ചെരുപ്പ് ഊരി ഞാന്‍ എന്നെ തന്നെ ഒരുപാട് തല്ലി’"
english_title: "‘After seeing Roja I went to the hotel room in silence and took off my shoes and beat myself up a lot’"
publisher: "moviemax.in"
canonical_url: "https://moviemax.in/news/5540/after-seeing-roja-i-went-to-the-hotel-room-in-silence-and-took-off-my-shoes-and-beat-myself-up-a-lot"
published_at: "2021-10-16T16:47:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616ab64d3ee18_roja film.jpg"
keywords: []
---

# ‘റോജ കണ്ടതിന് ശേഷം ഒന്നും മിണ്ടാതെ ഹോട്ടല്‍ മുറിയിലെത്തി, ചെരുപ്പ് ഊരി ഞാന്‍ എന്നെ തന്നെ ഒരുപാട് തല്ലി’

> **Lead Summary:** നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ. മലയാളത്തിന് ഒരുപാട് നല്ല നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് . മണിരത്‌നം ചിത്രം റോജയില്‍ അഭിനയിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. റോജ കണ്ടു തിരിച്ചെത്തി താന്‍ ചെരുപ്പെടുത്ത് സ്വയം അടിക്കുകയായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്.

## Article Content

നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഐശ്വര്യ. മലയാളത്തിന് ഒരുപാട് നല്ല നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് . മണിരത്‌നം ചിത്രം റോജയില്‍ അഭിനയിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തെ കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. റോജ കണ്ടു തിരിച്ചെത്തി താന്‍ ചെരുപ്പെടുത്ത് സ്വയം അടിക്കുകയായിരുന്നു എന്നാണ് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്.

മണിരത്നം സാര്‍ ആദ്യം വിളിക്കുന്നത് അഞ്ജലിയിലെ ഒരു പാട്ടില്‍ ഡാന്‍സ് ചെയ്യാനാണ്. അപ്പോള്‍ അമ്മ സമ്മതിച്ചില്ല. തന്നെ നായികയായി അവതരിപ്പിക്കാനാണ് അമ്മയ്ക്ക് താല്‍പര്യമെന്ന് മണി സാറിനോട് പറഞ്ഞു. പിന്നീട് മണി സാര്‍ റോജയില്‍ നായിക വേഷത്തിലേക്ക് തന്നെ പരിഗണിച്ചു. ആ സമയത്ത് തന്റെ മുത്തശ്ശി ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയിരുന്നു.

മണി സാര്‍ വന്നപ്പോള്‍ ഡേറ്റില്ലെന്ന് മുത്തശ്ശി പറഞ്ഞു. അറുപത് ദിവസമാണ് റോജയ്ക്ക് വേണ്ടിയിരുന്നത്. തങ്ങളുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ തെലുങ്ക് സിനിമയ്ക്ക് വാങ്ങിയ പണം തിരികെ നല്‍കി മണി സാറിന്റെ സിനിമയില്‍ അഭിനയിച്ചേനെ. തെലുങ്ക് സിനിമയുടെ അണിയറ പ്രവര്‍ത്തകരുടെ കൈ നീട്ടി കാശുവാങ്ങി അതിനാല്‍ മണിസാറിന്റെ സിനിമ വേണ്ടെന്ന് വച്ചോളൂ മുത്തശ്ശി കല്‍പ്പിച്ചു.

അങ്ങനെ റോജ കൈവിട്ടു പോയി. ആ തെലുങ്ക് സിനിമയുടെ വിതരണക്കാരനും നിര്‍മ്മാതാവും തമ്മില്‍ തെറ്റി പടം അവര്‍ ഉപേക്ഷിച്ചു. ഒരു മുപ്പത് ദിവസം ജോലി ഇല്ലാതെ സ്വയം പഴിച്ച് വീട്ടില്‍ ഇരുന്നു. റോജ അതിന്റെ വഴിക്ക് പോയി. റോജ സ്‌ക്രീനില്‍ കണ്ടപ്പോള്‍ അതിലും വലിയ തമാശയായിരുന്നു. കോയമ്പത്തൂരില്‍ വച്ചാണ് സിനിമ കണ്ടത്.

സിനിമ കണ്ടതിന് ശേഷം താന്‍ ഒന്നും മിണ്ടാതെ ഹോട്ടല്‍ മുറിയിലെത്തി. ചെരുപ്പ് ഊരി താന്‍ തന്നെ തന്നെ ഒരുപാട് തല്ലി. മുത്തശ്ശി ഓടി വന്നു തടഞ്ഞു. നിങ്ങളെ അടിക്കാന്‍ പറ്റില്ലല്ലോ അതുകൊണ്ട് തന്നെ അടിക്കട്ടെ എന്ന് മുത്തശ്ശിയോട് പറഞ്ഞു. മധുവിന് ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവയ്ക്കാന്‍ ഒരു സിനിമയും ഒരു കഥാപാത്രവും ലഭിച്ചു എന്നാണ് ഐശ്വര്യ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/5540/after-seeing-roja-i-went-to-the-hotel-room-in-silence-and-took-off-my-shoes-and-beat-myself-up-a-lot)