---
title: "'മാരാർ ഉണ്ടായിട്ടും 6 വര്‍ഷം ഇന്ദുചൂഡന്‍ ജയിലില്‍ കിടന്നതെന്ത്' ? ഷാജി കൈലാസിന്റെ മറുപടി വൈറൽ ആവുന്നു "
english_title: "'Why did Induchudan stay in jail for 6 years despite being sick'? Shaji Kailas's answer goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/55225/why-did-induchudan-stay-in-jail-for-6-years-despite-being-sick-shaji-kailass-answer-goes-viral"
published_at: "2022-07-15T21:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d197b9ea64d_narasimham.jpg"
keywords: []
---

# 'മാരാർ ഉണ്ടായിട്ടും 6 വര്‍ഷം ഇന്ദുചൂഡന്‍ ജയിലില്‍ കിടന്നതെന്ത്' ? ഷാജി കൈലാസിന്റെ മറുപടി വൈറൽ ആവുന്നു 

> **Lead Summary:** മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് നരസിംഹം. മോഹൻലാൽ എന്ന നടന്റെ ഏറ്റവും ജനപ്രീതിയുള്ള ചിത്രങ്ങളിൽ ഒന്നായ ചിത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ മമ്മൂട്ടി കഥാപാത്രം നന്ദഗോപാല്‍ മാരാര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായകനൊപ്പമോ അല്ലെങ്കിൽ അതിൽ കൂടുതലായോ മികച്ചു നിൽക്കാൻ മമ്മൂട്ടിയുടെ വക്കീൽ വേഷത്തിന് സാധിച്ചിരുന്നു.

## Article Content

മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് നരസിംഹം. മോഹൻലാൽ എന്ന നടന്റെ ഏറ്റവും ജനപ്രീതിയുള്ള ചിത്രങ്ങളിൽ ഒന്നായ ചിത്രം ഇന്നും പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ മമ്മൂട്ടി കഥാപാത്രം നന്ദഗോപാല്‍ മാരാര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നായകനൊപ്പമോ അല്ലെങ്കിൽ അതിൽ കൂടുതലായോ മികച്ചു നിൽക്കാൻ മമ്മൂട്ടിയുടെ വക്കീൽ വേഷത്തിന് സാധിച്ചിരുന്നു.

ഇത്രയും മികച്ച വക്കീല്‍ സുഹൃത്തായിട്ടുണ്ടായിരുന്നിട്ടും ഇന്ദുചൂഡന്‍ എന്തുകൊണ്ട് 6 വര്‍ഷം ജയിലില്‍ കിടന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിൽ ട്രോളുകൾ വന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാജി കൈലാസ്.

‘ജയിലില്‍ കിടക്കുമ്പോള്‍ ഇന്ദുചൂഡന്‍ ആരെയും സ്വാധീനിക്കാന്‍ പോയില്ല. ചെയ്യാത്ത കുറ്റത്തിനാണ് അയാള്‍ ജയിലില്‍ കിടക്കുന്നത്. അച്ഛന്‍ കംപ്ലീറ്റ് ലോക്ക്ഡായി. അച്ഛന് പ്രശ്‌നമുണ്ടാകുമ്പോള്‍ അദ്ദേഹത്തെ ജയിലില്‍ കേറ്റാന്‍ പാടില്ല. തനിക്ക് ഒരു പ്രശ്‌നമുണ്ടായാല്‍ താന്‍ സഹിച്ചോളാം. പക്ഷേ അച്ഛന് പ്രശ്‌നമുണ്ടാവാന്‍ പാടില്ല. ആ സാഹചര്യത്തിലാണ് സുഹൃത്തായ നന്ദഗോപാല്‍ മാരാരെ ഇന്ദുചൂഡന്‍ സമീപിക്കുന്നത്,’ ഷാജി കൈലാസ് പറഞ്ഞു.കടുവ സിനിമയുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിൽ ക്ലബ്ബ് എഫ്.എമ്മിനോടായിരുന്നു സംവിധായകന്റെ പ്രതികരണം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/55225/why-did-induchudan-stay-in-jail-for-6-years-despite-being-sick-shaji-kailass-answer-goes-viral)