---
title: "സ്വിമ്മിങ് പൂളില്‍ നിന്നുള്ള വീഡിയോ പങ്കിട്ട് താരം, വൈറലായി വീഡിയോ "
english_title: "Now the video shared by Lakshmi is going viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/55153/now-the-video-shared-by-lakshmi-is-going-viral-on-social-media"
published_at: "2022-07-15T16:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d147030c238_lakshmi_nakshathra.jpg"
keywords: []
---

# സ്വിമ്മിങ് പൂളില്‍ നിന്നുള്ള വീഡിയോ പങ്കിട്ട് താരം, വൈറലായി വീഡിയോ 

> **Lead Summary:** മുന്‍നിര അവതാരകരുടെ പേരിനൊപ്പം ചുരുങ്ങിയ സമയം കൊണ്ട് എത്തപ്പെട്ട ഒരു താരമാണ് ലക്ഷ്മി നക്ഷത്ര. തന്റെ അവതരണ ശൈലിയും, സോഷ്യല്‍ മീഡിയയിലൂടെയുള്ള താരത്തിന്റെ ഇടപെടലുകള്‍ക്കെല്ലാം ആരാധകര്‍ ഏറെയാണ്. 

## Article Content

മുന്‍നിര അവതാരകരുടെ പേരിനൊപ്പം ചുരുങ്ങിയ സമയം കൊണ്ട് എത്തപ്പെട്ട ഒരു താരമാണ് ലക്ഷ്മി നക്ഷത്ര. തന്റെ അവതരണ ശൈലിയും, സോഷ്യല്‍ മീഡിയയിലൂടെയുള്ള താരത്തിന്റെ ഇടപെടലുകള്‍ക്കെല്ലാം ആരാധകര്‍ ഏറെയാണ്. 

ഫോട്ടോഷൂട്ട് ചിത്രങ്ങളിലും സജീവമാണ് ലക്ഷ്മി. തന്റെ വേറിട്ട ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുക്കാറുണ്ട്. ഓരോ ചിത്രങ്ങള്‍ വരുമ്പോഴും താരത്തിന്റെ ശരീര സൗന്ദര്യം ചര്‍ച്ചയാവാറുണ്ട്. എങ്ങനെയാണ് ഇങ്ങനെ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നത് എന്നാണ് പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. 

എന്നാല്‍ ഇപ്പോള്‍ പങ്കുവെച്ച വീഡിയോ കണ്ടപ്പോള്‍ ലക്ഷ്മിയുടെ സൗന്ദര്യം എല്ലാം എവിടെ പോയി എന്നാണ് ചിലര്‍ ചോദിക്കുന്നത്. വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ പകര്‍ത്തിയ വീഡിയയോ ആണിത്. ലക്ഷ്മിക്ക് സുഖമില്ലെ എന്നും ആരാധര്‍ ചോദിക്കുന്നു. എന്നാല്‍ താരത്തോട് സ്‌നേഹം അറിയിച്ചും നിരവധി പേര്‍ എത്തി.

ഒരു സ്വിമ്മിങ് പൂള്‍ വീഡിയോ ആണ്. ‘പൂള്‍ വൈബ്’ എന്ന് പറഞ്ഞുകൊണ്ട് ആണ് വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. സ്റ്റാര്‍മാജിക്കിന്റെ ഷെഡ്യൂളിന് ഇടയില്‍ കിട്ടിയ അവധി ആഘോഷിക്കുകയാണ് താരം. ഇവിടെ നിന്നും പകര്‍ത്തിയ നിരവധി ചിത്രം താരം പങ്കിട്ടു.

### Related Links & Sources
- [Original Story Source](https://moviemax.in/news/55153/now-the-video-shared-by-lakshmi-is-going-viral-on-social-media)