---
title: "മാസം 25 ലക്ഷം രൂപ തരാം, അങ്ങനെ ചെയ്യാമോ എന്ന് പ്രമുഖ വ്യവസായി; വെളിപ്പെടുത്തലുമായി നടി "
english_title: "25 lakh rupees per month, can you do so, a leading businessman; Actress with revelation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/55036/25-lakh-rupees-per-month-can-you-do-so-a-leading-businessman-actress-with-revelation"
published_at: "2022-07-15T08:26:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d0d7866c6fc_actor.jpg"
keywords: []
---

# മാസം 25 ലക്ഷം രൂപ തരാം, അങ്ങനെ ചെയ്യാമോ എന്ന് പ്രമുഖ വ്യവസായി; വെളിപ്പെടുത്തലുമായി നടി 

> **Lead Summary:** ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് നീതു ചന്ദ്ര. ഇപ്പോൾ ഒരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. ഒരു പ്രമുഖ വ്യവസായി തനിക്ക് നൽകിയ വാഗ്ദാനത്തെ കുറിച്ചാണ് നീതു ചന്ദ്ര വെളിപ്പെടുത്തുന്നത്.

## Article Content

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് നീതു ചന്ദ്ര. ഇപ്പോൾ ഒരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം. ഒരു പ്രമുഖ വ്യവസായി തനിക്ക് നൽകിയ വാഗ്ദാനത്തെ കുറിച്ചാണ് നീതു ചന്ദ്ര വെളിപ്പെടുത്തുന്നത്.

 ഒരു  അഭിമുഖത്തിൽ ആണ് താരം ഈ കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തിയത്. ഇതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.

> “ഒരുപാട് വലിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഞാൻ. 13 ദേശീയ പുരസ്കാര ജേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ എനിക്ക് ഷൂട്ടിംഗ് ഒന്നുമില്ല. അതിനിടയിലാണ് ഒരു വമ്പൻ വ്യവസായി പ്രതിമാസം 205 ലക്ഷം രൂപ തരാം എന്നു പറഞ്ഞത്.

അയാളുടെ ആവശ്യം എന്തായിരുന്നു എന്ന് അറിയുമോ? ഞാൻ അയാളുടെ ഭാര്യ ആകണം എന്നതായിരുന്നു അയാളുടെ ആവശ്യം. എനിക്ക് ആണെങ്കിൽ പണമോ തൊഴിലോ ഇല്ല. അതുകൊണ്ടുതന്നെ നല്ല ഉത്കണ്ഠ ഉണ്ട്. ഒരുപാട് ജോലികൾ ചെയ്തതിനുശേഷം ഇപ്പോൾ സ്വയം വേണ്ടാതായത് പോലെ തോന്നുന്നു” – നടി പറയുന്നു.

വിജയിച്ച നടിയുടെ പരാജയപ്പെട്ട കഥയാണ് തനിക്ക് പറയാനുള്ളത് എന്നാണ് നീതു പറയുന്നത്. നിങ്ങൾ ശരിയാവില്ല എന്ന് ഒരു പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടർ ഓഡിഷൻ വേണ്ടി ചെന്നപ്പോൾ മുഖത്തുനോക്കി പറഞ്ഞു എന്നാണ് നടി പറയുന്നത്. എന്നാൽ അയാളുടെ പേര് പറയാൻ താരം കഴിഞ്ഞില്ല. ഓഡിഷൻ കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം ആയിരുന്നു അയാൾ ഈ പ്രതികരണം നടത്തിയത്.

2005 വർഷത്തിലാണ് താരം ബോളിവുഡിൽ അരങ്ങേറുന്നത്. ഗരം മസാല എന്ന സിനിമയിലൂടെ ആണ് താരം അരങ്ങേറുന്നത്. ഒരു എയർഹോസ്റ്റസ് ആയിട്ട് ആയിരുന്നു താരം സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.

കുച്ച് ലവ് ജൈസ എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇതിനിടയിൽ ഒരു ഹോളിവുഡ് സിനിമയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നെവർ ബാക്ക് ഡൗൺ – റിവോൾട്ട് എന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/55036/25-lakh-rupees-per-month-can-you-do-so-a-leading-businessman-actress-with-revelation)