---
title: "കാലകത്തി വെക്കാൻ ചലഞ്ച്; വൈറലായി ശ്വേത മേനോന്‍റെ വീഡിയോ"
english_title: "Shwetha Menon's video goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/5501/shwetha-menons-video-goes-viral"
published_at: "2021-10-16T14:20:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616a937f1c256_shwetha menon.jpg"
keywords: []
---

# കാലകത്തി വെക്കാൻ ചലഞ്ച്; വൈറലായി ശ്വേത മേനോന്‍റെ വീഡിയോ

> **Lead Summary:** 'അനശ്വരം' എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്ത് കടന്ന്‍ വന്ന താരമാണ് ശ്വേത മേനോൻ. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങള്‍ ഒരാളാണ് . ചെയ്ത കഥാപാത്രങ്ങള്‍ എല്ലാംതന്നെ എന്നും എപ്പോഴും പ്രേക്ഷക മനസ്സില്‍ കാത്തുസൂക്ഷിക്കാന്‍ കഴിയാവുന്നതാണ് .

## Article Content

'അനശ്വരം' എന്ന മലയാള സിനിമയിലൂടെ അഭിനയ രംഗത്ത് കടന്ന്‍ വന്ന താരമാണ് ശ്വേത മേനോൻ. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങള്‍ ഒരാളാണ് . ചെയ്ത കഥാപാത്രങ്ങള്‍ എല്ലാംതന്നെ എന്നും എപ്പോഴും പ്രേക്ഷക മനസ്സില്‍ കാത്തുസൂക്ഷിക്കാന്‍ കഴിയാവുന്നതാണ് .

അഭിനയത്തിലൂടെ സിനിമ പ്രേമികളെ ആകർഷിക്കാൻ പ്രേത്യക കഴിവാണ് ശ്വേതയ്ക്ക്. നിരവധി സിനിമകളിൽ ശക്തമായ സ്ത്രീ വേഷകളിലൂടെ നിറഞ്ഞാടുവാൻ ശ്വേത മേനോന് സാധിച്ചു. ഇപ്പോൾ സിനിമകളിൽ ഉണ്ടെങ്കിലും താരം കൂടുതൽ സജീവമായിരിക്കുന്നത് മിനിസ്ക്രീൻ റിയാലിറ്റി ഷോകളിലാണ്. നിരവധി മിനിസ്ക്രീൻ റിയാലിറ്റി ഷോകള്‍ ചെയ്തിട്ടുണ്ട് .

നിരവധി ആരധകാരുള്ള താരം കൂടിയാണ് ശ്വേത മേനോൻ. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായികൊണ്ടിരിക്കുന്നത് താരത്തിന്റെ വെല്ലുവിളി വീഡിയോ ആണ് . ശ്വേതയെ തോൽപ്പിക്കാനാവില്ല എന്ന രീതിയിലുള്ള വീഡിയോയാണ് . സൂര്യ ടീവിയിൽ സംപ്രേഷണം ചെയുന്ന ഒരുപാട് പ്രേഷകരുള്ള അരം + അരം കിന്നാരം എന്ന ഷോയിലെ ചില രംഗങ്ങളാണ് ചർച്ച വിഷയമായി സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്നത്.

[https://m.facebook.com/story.php?story_fbid=1256071498191033&id=609088996222623&sfnsn=wiwspwa](https://m.facebook.com/story.php?story_fbid=1256071498191033&id=609088996222623&sfnsn=wiwspwa)

കൂടെയുള്ളവരുടെ വെല്ലുവിളികൾ ഏറ്റെടുത്ത്‌ രണ്ട് കാലുകൾ വിരിച്ചു ഇരിക്കുന്ന ശ്വേത മേനോനെയാണ് വീഡിയോകളിൽ കാണാൻ കഴിയുന്നത്. വരാനിരിക്കുന്ന ഷോയുടെ പ്രൊമോഷൻ വീഡിയോയായിട്ടാണ് സൂര്യ ടീവി ചാനലിൽ ടെലികാസ്റ്റ് ചെയ്‌തത്‌. അനവധി സിനിമ, സീരിയൽ താരങ്ങൾ അണിനിരയുന്ന ഒരു ഇടമാണ് സൂര്യ ടീവിയിലെ അരം + അരം കിന്നാരം എന്ന പരിപാടി.

ലക്ഷ്മി നക്ഷത്ര അവതാരികയായി എത്തുന്ന സ്റ്റാർ മാജിക്ക് പരിപാടിയുടെ സാമ്യമാണ് അരം + അരം കിന്നാരം എന്ന ഷോയെന്ന് ഒരുപാട് വിമർശനങ്ങൾ ഉയർന്നിരുന്നു. ഏതായാലും ശ്വേത മേനോന്റെ ഈ അഭ്യാസം കൊണ്ട് പരിപാടിയ്ക്ക് വൻ റെറ്റിങ്ങാണ് ഉണ്ടാവാൻ പോകുന്നത് എന്ന കാര്യത്തിൽ യാതൊരു തർക്കമില്ല.

സൂര്യ ടീവിയിലും ശ്വേത മേനോന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴിയാണ് പ്രോമോ വീഡിയോ പ്രേഷകരിലേക്ക് എത്തിച്ചത്. പ്രോമോ വീഡിയോ എന്ന നിലയിൽ വൻ നേട്ടമാണ് അണിയറ പ്രവർത്തകർ ഉണ്ടാക്കാൻ പോകുന്നത്. നിലവിൽ ശ്വേതയുടെ പ്രായത്തിലുള്ള മറ്റൊരു അഭിനയത്രിമാർക്കും ചെയ്യാൻ സാധിക്കാത്ത കാര്യമാണ് ശ്വേത മേനോന് വളരെ നിസാരമായി ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/5501/shwetha-menons-video-goes-viral)