logo

അമല പോളിന്റെ ഗംഭീര ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ കാണാം

Published at Nov 24, 2020 03:05 PM അമല പോളിന്റെ ഗംഭീര ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ കാണാം

മലയാളികൾക്ക് ഏറെ പ്രിയങ്കരി ആയ അമല പോൾ നീലത്താമര എന്ന ചിത്രത്തിലൂടെ ആണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്, തുടർന്നു തമിഴിൽ മൈന എന്ന ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചു തമിഴ് പ്രേക്ഷകരുടെയും പ്രിയങ്കരിയായി മാറി .

മലയാളത്തിൽ ആദ്യം അഭിനയിച്ച രണ്ട് ചിത്രങ്ങളിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തമിഴിൽ മികച്ച അഭിനയം കാഴ്ചവെച്ചു തിളങ്ങിയ ശേഷം അനവതി വേഷങ്ങൾ താരത്തെ തേടി എത്തുവാൻ തുടങ്ങി.

മലയാളികൾ അമലയെ തിരിച്ചറിഞ്ഞ് തുടങ്ങിയത് സൂപ്പർ താരം മോഹൻലാലിനൊപ്പം റൺ ബേബി റൺ എന്ന ചിത്രത്തിൽ അഭിനയിച്ച ശേഷമാണ് .


ഒരു ഇന്ത്യൻ പ്രണയകഥ, മില്ലി, വേലയില്ല പട്ടത്താരി, അച്ചായൻസ്, രാക്ഷസൻ എന്നിങ്ങനെ ഒട്ടനവതി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി തിളങ്ങാൻ അമല പോളിന് സാധിച്ചു വ്യകതി ജീവിതത്തിൽ ഏറെ ഏറെ വിവാദങ്ങൾ നേരിടേണ്ടി വന്ന താരമാണ് അമല പോൾ.

വിജയ് എന്ന തമിഴ് സംവിധായകനും ആയി താരം വിവാഹിതയാവുകയും പിന്നീട് രണ്ട് വർഷങ്ങൾക് ശേഷം വിവാഹമോചിതയാകുകയും ചെയ്ത അമല ഈ വർഷത്തിന്റെ തുടക്കത്തിൽ ബോളിവുഡ് ഗായകനും, രജയിതവുമായ ഭാവിന്ദർ സിംഗുമായി വിവാഹിതയാകാൻ പോവുന്നു എന്ന വാർത്ത വന്നിരുന്നു.

എന്നാൽ അതിനെ തുടർന്നു വന്നിരുന്ന എൻഗേജ്മെന്റ് ഫോട്ടോസ് സോഷ്യൽ മീഡിയകളിൽ നീക്കം ചെയ്യാൻ ഭവിന്ദറിനോട് മദ്രാസ് ഹൈകോടതി ഉത്തരവ് ഇട്ടിരുന്നു കഴിഞ്ഞ ദിവസം.


ഇതിനു പിന്നാലെയാണ് അമല പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോസ് ഇപ്പോൾ വൈറലായിരിക്കുന്നത്. ‘നമ്മുടെ സന്തോഷം ചെറുതോ വലുതോ , അത് ജഡ്ജ് ചെയ്യാൻ മറ്റുള്ളവർ ആരാ..?’ എന്ന ക്യാപ്ഷനും ആയാണ് പുതിയ ഫോട്ടോസ് അമല പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.

വളരേ അധികം സന്തോഷത്തോടെ കളിച്ച്, ചിരിച്ചു ചിത്രത്തിന് പോസ് ചെയ്തുനിൽക്കുന്ന അമലയെ നമ്മുക്ക് ചിത്രങ്ങളിൽ കാണാം . ആയിരകണക്കിന്‌ ആരാധകരാണ് അമലയുടെ ചിത്രങ്ങൾക് താഴെ കമന്റുകൾ ഇട്ടിരിക്കുന്നത്.

പുതിയ കാര്യങ്ങൾ ചെയ്തുകൊണ്ട് , സത്യങ്ങൾ തുറന്നു പറഞ്ഞ്,ഒന്നിനേയും പേടിക്കാതെ, വൈൽഡ് ആയി ജീവിക്കാൻ ആണ് തനിക്ക് താല്പര്യം എന്ന് പറയാതെ പറഞ്ഞുകൊണ്ടാണ് ഫോട്ടോസ് ന് അമല ക്യാപ്ഷൻസ് നൽകിയിരിക്കുന്നത് .

Amala Paul made her acting debut in the movie Neelathamara, which was a huge hit with the Malayalees

Related Stories
ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

Apr 10, 2021 02:02 PM

ജോജിയെ അറിയണ്ടേ ...ഫഹദ് ഫാസിൽ-ദിലീഷ് പോത്തൻ ചിത്രം ജോജി,അഞ്ച് കാര്യങ്ങൾ

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി സിനിമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ. മാക്ബത്തിന്റെ പ്രാകൃതമായ ആവിഷ്‌കരമാണ് ജോജിയെന്നും ഈ...

Read More >>
ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

Mar 31, 2021 02:23 PM

ഇത് ഫാഷനൊന്നുമല്ല,തഗ് മറുപടിയുമായി മമ്മൂക്ക

ഫാഷന്റെയും സ്റ്റൈലിന്‌റെ കാര്യത്തില്‍ മലയാളത്തില്‍ ഇപ്പോഴും മുന്നില്‍ നില്‍ക്കുന്ന താരമാണ് മമ്മൂട്ടി, മമ്മൂക്കയുടെ വസ്ത്രധാരണത്തെ കുറിച്ചുളള...

Read More >>
Trending Stories