---
title: "സൈഗുവിന്  മഷൂമ്മിയുടെ വക പിറന്നാൾ സർപ്രൈസ്! അതിരുകളില്ലാത്ത സ്നേഹം എന്ന് പ്രേക്ഷകരും"
english_title: "Now it's a birthday party that's getting the attention of social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/54985/now-its-a-birthday-party-thats-getting-the-attention-of-social-media"
published_at: "2022-07-14T19:59:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d0286439346_basheer.jpg"
keywords: []
---

# സൈഗുവിന്  മഷൂമ്മിയുടെ വക പിറന്നാൾ സർപ്രൈസ്! അതിരുകളില്ലാത്ത സ്നേഹം എന്ന് പ്രേക്ഷകരും

> **Lead Summary:** ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതമായ താരം ആയിരിക്കും ബഷീർ ബഷീ. രണ്ടു ഭാര്യമാരുണ്ട് എന്ന് ബഷീർ പറഞ്ഞപ്പോൾ മലയാളികൾ അത്ഭുതംകൂറി. ഇതിൻറെ വിശേഷങ്ങളും താരം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. 

## Article Content

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതമായ താരം ആയിരിക്കും ബഷീർ ബഷീ. രണ്ടു ഭാര്യമാരുണ്ട് എന്ന് ബഷീർ പറഞ്ഞപ്പോൾ മലയാളികൾ അത്ഭുതംകൂറി. ഇതിൻറെ വിശേഷങ്ങളും താരം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. 

രണ്ടു ഭാര്യമാരെയും ഒരുപോലെ സ്നേഹിച്ചു ആണ് ബഷീർ മുന്നോട്ടുപോകുന്നത്. പല ആൾക്കാർക്കും ഇത് ഒരു അത്ഭുതമാണ്. എങ്ങനെ ഇത്ര സുഗമമായി കുടുംബ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു എന്ന് പലരും ബഷീറിനോട് പല ആവർത്തി ചോദിച്ചിട്ടുണ്ട്.

വളരെ അടുത്ത സുഹൃത്തുക്കളാണ് ബഷീറിൻറെ രണ്ട് ഭാര്യമാരും. ഇടയ്ക്കിടെ വിശേഷങ്ങളൊക്കെ താരം പങ്കുവെയ്ക്കാറുണ്ട്. ഒരു വെബ്സീരീസും ബഷീറും കുടുംബവും ഒരുമിച്ച് അവതരിപ്പിച്ചിരുന്നു.

കല്ലുമ്മക്കായ എന്നാണ് ഈ സീരിസിൻ്റെ പേര്. യൂട്യൂബിൽ ഒരുപാട് ഫോളോവേഴ്സ് ഉണ്ട് ഇവർക്ക്. യാത്രകൾ, പാചകം തുടങ്ങിയ നിരവധി കാര്യങ്ങളെ കുറിച്ച് ഇവർ വീഡിയോയും ചെയ്യാറുണ്ട്. തങ്ങളെ കടുത്ത രീതിയിൽ വിമർശിക്കുന്നവർക്ക് അതേ നാണയത്തിൽ മറുപടി നൽകാനും ഇവർ ശ്രദ്ധിക്കുന്നു.

ഇപ്പോഴിതാ ഒരു പിറന്നാളാഘോഷം ആണ് സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്. സുഹാനയുടെ ഇളയ മകൻ സൈബുവിന്റെ പിറന്നാൾ ആഘോഷ വീഡിയോ ആണ് ഇത്.

കുറച്ചു ദിവസങ്ങൾക്കു മുൻപ് മഷൂറ ഗർഭിണിയാണ് എന്ന വിവരം പുറത്തുവന്നിരുന്നു. നിരവധി പ്രേക്ഷകരാണ് ദമ്പതികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്. എന്തായാലും സൈഗുവിന്റെ പിറന്നാൾ ആഘോഷത്തിന് പ്രിയപ്പെട്ട ചിക്കൻ ബിരിയാണി മഷു മമ്മി ഉണ്ടാക്കി കൊടുത്തിരിക്കുകയാണ്. സുഹാന ആവട്ടെ പായസം തയ്യാറാക്കുകയും ചെയ്തു .

### Related Links & Sources
- [Original Story Source](https://moviemax.in/news/54985/now-its-a-birthday-party-thats-getting-the-attention-of-social-media)