---
title: "ചില കമന്റുകള്‍ ഭയങ്കരമായി ബാധിച്ചിരുന്നു; മനസ്സ് തുറന്ന്  സംയുക്ത മേനോന്‍"
english_title: "Now Samyukta Menon's new interview is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/54845/now-samyukta-menons-new-interview-is-going-viral"
published_at: "2022-07-14T10:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cfa865bff6c_samyuktha_menon.jpg"
keywords: []
---

# ചില കമന്റുകള്‍ ഭയങ്കരമായി ബാധിച്ചിരുന്നു; മനസ്സ് തുറന്ന്  സംയുക്ത മേനോന്‍

> **Lead Summary:** മലയാളികളുടെ പ്രിയ നടിയാണ് സംയുക്താ മേനോന്‍. താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെയേറെ ഇഷ്ടപ്പെട്ടതാണ് . നിരവധി ആരാധരുള്ള താരം കൂടിയാണ് സംയുക്താ മേനോന്‍ . ധനുഷ് നായകനാവുന്ന വാത്തി എന്ന ചിത്രത്തിലാണ് സംയുക്ത ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

## Article Content

മലയാളികളുടെ പ്രിയ നടിയാണ് സംയുക്താ മേനോന്‍. താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വളരെയേറെ ഇഷ്ടപ്പെട്ടതാണ് . നിരവധി ആരാധരുള്ള താരം കൂടിയാണ് സംയുക്താ മേനോന്‍ . ധനുഷ് നായകനാവുന്ന വാത്തി എന്ന ചിത്രത്തിലാണ് സംയുക്ത ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ഈ ചിത്രത്തിന്റെ ഷൂട്ടിനിടക്ക് സംയുക്ത സെറ്റില്‍ നിന്നും ഇറങ്ങി പോയെന്ന് ചില റൂമറുകള്‍ ഇടക്ക് പ്രചരിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ താരം ഇതിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എന്നെപ്പറ്റി വന്ന ഏറ്റവും പ്രോപ്പറായ റൂമര്‍ അതാണ്.

യാതൊരു അടിസ്ഥാനവുമില്ലാത്ത സംഭവമാണത്. എന്നാല്‍, വലിയ തോതില്‍ വൈറലായി. ഇത്രയും നാളത്തെ പ്രൊഷണല്‍ ജീവിതത്തിനൊപ്പം തന്നെ എന്റെ വ്യക്തിപരമായ ജീവിതവും വളര്‍ന്നു.

ചില കമന്റുകള്‍ ഭയങ്കരമായി ബാധിച്ചിരുന്നു. അഭിമുഖങ്ങളില്‍ കൂടുതല്‍ ജാഗ്രതയോടെ സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ പറയുന്നതിന് ശേഷം വരുന്ന പ്രതികരണങ്ങളെ പറ്റി കൂടുതല്‍ ജാഗ്രത കാണിക്കാന്‍ തുടങ്ങി.

മനസ് തുറന്ന് സംസാരിക്കാന്‍ ആഗ്രഹമില്ലാത്തത് കൊണ്ടല്ല. അതിനു ശേഷമുള്ള പ്രതികരണങ്ങളെക്കുറിച്ചോര്‍ത്താണ്. ഇതിന് ഉത്തമ ഉദാഹരണമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന് തിരിച്ചടി നേരിട്ട ഒരു ഘട്ടമുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അദ്ദേഹം എന്താണോ അതിനെ ആളുകള്‍ സ്നേഹിക്കുന്നു.’ കടുവയാണ് സംയുക്ത മേനോന്‍ പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ ചിത്രം. കടുവ’യില്‍ പൃഥ്വിരാജിന്റെ ഭാര്യ എല്‍സയായി എത്തിയത് സംയുക്ത മേനോന്‍ ആണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/54845/now-samyukta-menons-new-interview-is-going-viral)