---
title: "ഹൻസിക മൊട്‍വാനിയുടെ 'മഹാ', ട്രെയിലര്‍ പുറത്ത് "
english_title: "Now the trailer of Hansika Motwani movie has been released."
publisher: "moviemax.in"
canonical_url: "https://moviemax.in/news/54720/now-the-trailer-of-hansika-motwani-movie-has-been-released"
published_at: "2022-07-13T16:55:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ceabbfdf675_maha.jpg"
keywords: []
---

# ഹൻസിക മൊട്‍വാനിയുടെ 'മഹാ', ട്രെയിലര്‍ പുറത്ത് 

> **Lead Summary:** ഹൻസിക മൊട്‍വാനി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'മഹാ'. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിമ്പുവും 'മഹാ' എന്ന ചിത്രത്തില്‍ ഒരു കഥാപാത്രമായുണ്ട്.

## Article Content

ഹൻസിക മൊട്‍വാനി പ്രധാന കഥാപാത്രമാകുന്ന ചിത്രമാണ് 'മഹാ'. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിമ്പുവും 'മഹാ' എന്ന ചിത്രത്തില്‍ ഒരു കഥാപാത്രമായുണ്ട്.

ഇപ്പോഴിതാ ഹൻസിക മൊട്‍വാനി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് (Maha trailer). 'മഹാ' എന്ന ചിത്രം തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക.

ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്യുക. ജെ ലക്ഷ്‍മണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ജിബ്രാൻ ആണ് 'മഹാ' എന്ന ചിത്രത്തിന്റെ സംഗീത സംവിധായകൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/54720/now-the-trailer-of-hansika-motwani-movie-has-been-released)