അമ്മയുടെ കൂടെ ഇനി ജീവിക്കില്ല എന്നു പറഞ്ഞു; വെളിപ്പെടുത്തലുമായി മാളവിക ജയറാം

അമ്മയുടെ കൂടെ ഇനി ജീവിക്കില്ല എന്നു പറഞ്ഞു; വെളിപ്പെടുത്തലുമായി മാളവിക ജയറാം
2022-07-13T13:11:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക ജയറാം. അടുത്തിടെ ജയറാമിനൊപ്പം ഒരു പരസ്യ ചിത്രത്തിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. അന്നുമുതൽ എപ്പോഴാണ് താരം സിനിമയിലേക്ക് വരുന്നത് എന്ന ചോദ്യമാണ് താരം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ തനിക്ക് മോഡലിംഗ് മേഖലയിലാണ് താൽപര്യം എന്ന് താരം വ്യക്തമാക്കി കഴിഞ്ഞു. അതുകൊണ്ടുതന്നെ അടുത്തകാലത്തൊന്നും സിനിമയിലേക്ക് ഇല്ല എന്നാണ് മാളവിക നൽകിയ ഉത്തരം.

താരം ലോക്ക് ഡൗൺ സമയത്ത് ഒരു അഭിനയകളരിയിൽ പങ്കെടുത്തിരുന്നു. തെന്നിന്ത്യയിലെ നിരവധി താരങ്ങൾക്ക് ഒപ്പം ആണ് താരം ഈ അഭിനയക്കളരിയിൽ പങ്കെടുത്തത്. സൂഫിയും സുജാതയും എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ദേവ് മോഹൻ, തെലുങ്ക് താരം നിഹാരിക കോണീടേലാ, മോഡൽ ശ്രുതി, നടൻ സൗരഭ് ഗോയൽ എന്നിവർക്കൊപ്പം ആയിരുന്നു താരം ഈ അഭിനയ കളരിയിൽ പങ്കെടുത്തത്.



ഇതിനുശേഷം താരം ഒരു മ്യൂസിക് ആൽബത്തിൽ നായികയായി അഭിനയിച്ചിരുന്നു. മായം സെയ്തായി പൂവേ എന്ന അഭിനയ കളരിയിലാണ് താരം അഭിനയിച്ചത്. അശോക് സെൽവൻ ആയിരുന്നു ഇതിൽ നായകനായി എത്തിയത്.

“അമ്മയുടെ സിനിമകൾ അധികം കണ്ടിട്ടില്ല. മൂന്നു വയസ്സ് ഒക്കെ ഉണ്ടായിരുന്ന സമയത്ത് അമ്മയുടെ സിനിമകൾ കണ്ടു കരഞ്ഞിരുന്നു. ശേഷം അമ്മയുടെ സിനിമ കാണുന്നത് നിർത്തി. എന്നാൽ അച്ഛൻറെ സിനിമകളും കണ്ണൻറെ സിനിമകളും ഇപ്പോഴും കാണാറുണ്ട്” – മാളവിക ജയറാം പറയുന്നു. അതേസമയം അമ്മ കണക്കിൽ ഭയങ്കര അറിവുള്ള വ്യക്തിയാണ് എന്നും ചെറുപ്പത്തിൽ അമ്മ പഠിപ്പിക്കുന്ന സമയത്ത് എന്തോ കാര്യത്തിന് നന്നായി വഴക്ക് പറഞ്ഞു എന്നുമാണ് താരം പറയുന്നത്.



വിഷമം വന്നപ്പോൾ അച്ഛനെ വിളിച്ചു ഞാൻ ഇനി അമ്മയുടെ കൂടെ ജീവിക്കില്ല എന്നൊക്കെ പറഞ്ഞു കരഞ്ഞിരുന്നു. അച്ഛൻ ദൂരെ ഒരു ഷൂട്ടിംഗ് ലൊക്കേഷനിൽ ആയിരുന്നു. കരച്ചിൽ കേട്ട് അച്ഛൻ ആകെ ഭയന്നു എന്നും പിന്നീട് അമ്മയാണ് അച്ഛനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയത് എന്നുമാണ് മാളവിക പറയുന്നത്.

അതേസമയം താനും ബോഡി ഷേയിമിങ് നേരിട്ടിട്ടുണ്ട് എന്നാണ് മാളവിക പറയുന്നത്. പണ്ട് താൻ കുറച്ചുകൂടി തടിച്ചിട്ടായിരുന്നു. അതുകൊണ്ടുതന്നെ പല കാര്യങ്ങളിലും ആരെങ്കിലും കളിയാക്കുമോ എന്ന പേടി തനിക്ക് ഉണ്ടായിരുന്നു എന്നും താരം പറയുന്നു.



പിന്നെ ലോക്ക്ഡൗൺ കാലത്താണ് മനസ്സിലാക്കിയത് ഒരു ജീവിതമേ ഉള്ളൂ എന്നും അതുകൊണ്ട് ഇഷ്ടപ്പെട്ട കാര്യങ്ങൾ എല്ലാം ചെയ്തു ജീവിക്കണം എന്നും. അങ്ങനെയാണ് മോഡലിംഗ് മേഖലയിലേക്കും അഭിനയ കളരിലേക്കും ഒക്കെ എത്തിയത് എന്നാണ് താരം പറയുന്നത്.


Content Highlight: He said that he will not live with his mother anymore; Malvika Jayaram with disclosure

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup