---
title: "ഒടുവില്‍ ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം "
english_title: "Now the video shared by Sharanya has gone viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/54662/now-the-video-shared-by-sharanya-has-gone-viral-on-social-media"
published_at: "2022-07-13T12:14:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce6a8f1cfcf_sharanya.jpg"
keywords: []
---

# ഒടുവില്‍ ആ സന്തോഷ വാര്‍ത്ത പങ്കുവെച്ച് താരം 

> **Lead Summary:** മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബ വിളക്ക്. ഇതില്‍ വില്ലത്തി വേഷത്തില്‍ എത്തുന്ന നടിയാണ് ശരണ്യ. വേദിക എന്ന കഥാപാത്രത്തില്‍ ആണ് ശരണ്യ എത്തുന്നത്. എന്നാല്‍ ഈ കഥാപാത്രത്തില്‍ നിന്ന് റിയല്‍ ലൈഫില്‍ ഏറെ വ്യത്യസ്തമായ സ്വഭാവകാരിയാണ് ശരണ്യ. 

## Article Content

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച പരമ്പരയാണ് കുടുംബ വിളക്ക്. ഇതില്‍ വില്ലത്തി വേഷത്തില്‍ എത്തുന്ന നടിയാണ് ശരണ്യ. വേദിക എന്ന കഥാപാത്രത്തില്‍ ആണ് ശരണ്യ എത്തുന്നത്. എന്നാല്‍ ഈ കഥാപാത്രത്തില്‍ നിന്ന് റിയല്‍ ലൈഫില്‍ ഏറെ വ്യത്യസ്തമായ സ്വഭാവകാരിയാണ് ശരണ്യ. 

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ശരണ്യ. ലോക് ഡൗണ്‍ സമയത്തായിരുന്നു നടിയുടെ വിവാഹം. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. മനോജ് രാജനാണ് നടിയുടെ ഭര്‍ത്താവ്. ഇടയ്ക്കിടെ ഭര്‍ത്താവും ശരണ്യക്കൊപ്പം വേദികളില്‍ എത്താറുണ്ട്.

ഇപ്പോള്‍ ശരണ്യ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഭര്‍ത്താവിന്റെ ജന്മദിനം ആഘോഷിക്കുന്ന വീഡിയോ ആണ് നടി ഷേയര്‍ ചെയ്തത്. പിറന്നാള്‍ റിസോര്‍ട്ടില്‍ വെച്ചാണ് ഇവര്‍ ആഘോഷിച്ചത്. പൂവാറിലെ ഈസ്റ്ററി സരോവര്‍ പോര്‍ട്ടിക്കോ എന്ന റിസോര്‍ട്ടിലാണ് ഇരുവരും ബെര്‍ത്ത്‌ഡേ ആഘോഷിക്കുന്നത്.

‘എന്റെ രാജാവിന് ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ശരണ്യ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിന് താഴെ നിരവധി പേരാണ് താരങ്ങള്‍ക്ക് മനോജിന് ആശംസ അറിയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/54662/now-the-video-shared-by-sharanya-has-gone-viral-on-social-media)