---
title: "'റോളക്‌സ് കിക്ക് അസ്'; 'വിക്ര'ത്തെ അഭിനന്ദിച്ച് അല്‍ഫോണ്‍സ് പുത്രന്‍"
english_title: "'Rolex Kick Us' ; Alphonse Putra praises 'Vikram'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54655/rolex-kick-us-alphonse-putra-praises-vikram"
published_at: "2022-07-13T11:54:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce656178326_vikram.jpg"
keywords: []
---

# 'റോളക്‌സ് കിക്ക് അസ്'; 'വിക്ര'ത്തെ അഭിനന്ദിച്ച് അല്‍ഫോണ്‍സ് പുത്രന്‍

> **Lead Summary:** ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായി എത്തിയ ചിത്രമാണ് വിക്രം. ജൂൺ മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു.

## Article Content

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ കമൽഹാസൻ നായകനായി എത്തിയ ചിത്രമാണ് വിക്രം. ജൂൺ മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരുന്നു.

നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൺസ് പുത്രൻ. ചിത്രം വിസ്മയിപ്പിച്ചെന്നും വിജയ് സേതുപതി അവതരിപ്പിച്ച സന്തനം താനോസിനെ പോലെ മാസായിരുന്നുവെന്നും അൽഫോൺസ് പുത്രൻ കുറിച്ചു.

ഏജന്റ് വിക്രത്തിന്റെ മുഴുവന്‍ പ്ലോട്ടും മനസ്സിലാക്കാന്‍ ഫഹദിന്റെ അമര്‍ സഹായിച്ചെന്നും അല്‍ഫോണ്‍സ് കൂട്ടിച്ചേർത്തു. ‘ഏജന്റ് ടീന, ഏജന്റ് ഉപ്പുളിയപ്പന്‍, ഏജന്റ് വിക്രം എന്നിവരെ എനിക്കിഷ്ടമായി. സന്തനം താനോസിനെ പോലെ മാസായിരുന്നു.

റോളക്‌സ് കിക്ക്അസ് ആയിരുന്നു. ഏജന്റ് വിക്രത്തിന്റെ മുഴുവന്‍ പ്ലോട്ടും മനസ്സിലാക്കാന്‍ അമര്‍ സഹായിച്ചു. എ.സി.പി പ്രഭഞ്ജന്‍ എന്ന കഥാപാത്രം വൃത്തിക്ക് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും ബഹുമാനവും സ്‌നേഹവും അറിയിക്കുന്നു’; എന്നാണ് അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/54655/rolex-kick-us-alphonse-putra-praises-vikram)