---
title: " ജാനകി സുധീർ പങ്കുവെച്ച ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ വൈറൽ  "
english_title: "The caption given to the photo shared by Janaki Sudhir went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54646/the-caption-given-to-the-photo-shared-by-janaki-sudhir-went-viral"
published_at: "2022-07-13T11:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce613135962_janaki_sudheer.jpg"
keywords: []
---

#  ജാനകി സുധീർ പങ്കുവെച്ച ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ വൈറൽ  

> **Lead Summary:** ബി​ഗ് ബോസ് സീസൺ 4 അവസാനിച്ചെങ്കിലും അതിലെ മത്സരാർത്ഥികളെക്കുറിച്ചുള്ള വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും ശ്രദ്ധ നേടാറുണ്ട്. എല്ലാ മത്സരാർത്ഥികളുടെയും സോഷ്യൽ മീഡിയ പേജുകളിൽ വലിയ ഫാൻ ബേസ് തന്നെയാണ് ഇപ്പോഴുള്ളത്. 

## Article Content

ബി​ഗ് ബോസ് സീസൺ 4 അവസാനിച്ചെങ്കിലും അതിലെ മത്സരാർത്ഥികളെക്കുറിച്ചുള്ള വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും ശ്രദ്ധ നേടാറുണ്ട്. എല്ലാ മത്സരാർത്ഥികളുടെയും സോഷ്യൽ മീഡിയ പേജുകളിൽ വലിയ ഫാൻ ബേസ് തന്നെയാണ് ഇപ്പോഴുള്ളത്. 

തങ്ങളുടെ പുതിയ പുതിയ വിശേഷങ്ങളും ഫോട്ടോ ഷൂട്ട്സും റീൽസുമൊക്കെ ആരാധകർക്കായി താരങ്ങൾ പങ്കുവെക്കാറുമുണ്ട്. അത്തരത്തിൽ ഒരു ഫോട്ടോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്.

ഫോട്ടോയേക്കാൽ കൂടുതലും ശ്രദ്ധ നേടിയത് അതിന് നൽകിയിരിക്കുന്ന ക്യാപ്ഷനാണ്. മറ്റാരുമല്ല ബി​ഗ് ബോസ് സീസൺ 4 താരം ജാനകി സുധീർ ആണ് പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഇൻസ്റ്റ​ഗ്രാമിലൂടെയാണ് ജാനകി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ 'ഞാൻ സെക്‌സിയാണോ.. ഉത്തരം ആവശ്യമില്ല, എനിക്കറിയാം ഞാൻ സെക്‌സിയാണ്' എന്ന് പറഞ്ഞുകൊണ്ടാണ് ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്.

ഫോട്ടോക്ക് വന്ന കമൻ്റുകളും താരത്തിന് അനുകൂലമായിട്ടാണ്. അതിൽ ചില കമൻ്റുകൾ മാത്രമേ അല്ല എന്ന രീതിയിൽ വന്നിട്ടുള്ളു. ഒരു ഷാൾ കൊണ്ട് മറച്ച് ബാൽക്കെണിയിൽ നിൽക്കുന്ന ഫോട്ടോയാണ് ജാനകി ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുള്ളത്.

സിനിമ മേഖലയിലും മോഡലിങ്ങിനും ചെറിയ രീതിയിൽ പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന ജാനകിക്ക് ബി​ഗ് ബോസിന് ശേഷം നല്ല അവസരങ്ങളാണ് ലഭിക്കുന്നത്. അക്കാര്യം ​ബി​ഗ് ബോസ് ഹൗസിലേക്ക് രണ്ടാമതൊരു എൻട്രി ലഭിച്ചപ്പോൾ തനിക്ക് ലഭിച്ച അവസരങ്ങളെക്കുറിച്ച് മറ്റുള്ള മത്സരാർത്ഥികളോട് പങ്കുവെച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/54646/the-caption-given-to-the-photo-shared-by-janaki-sudhir-went-viral)