---
title: "ബ്ലേഡുകള്‍ കൊണ്ട് ഒരു ഡ്രസ്; ഉര്‍ഫിയുടെ പുതിയ വീഡിയോ വൈറൽ "
english_title: "Now Urfi is garnering attention by wearing a dress with blades."
publisher: "moviemax.in"
canonical_url: "https://moviemax.in/news/54632/now-urfi-is-garnering-attention-by-wearing-a-dress-with-blades"
published_at: "2022-07-13T10:43:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ce549fd537f_urfi.jpg"
keywords: []
---

# ബ്ലേഡുകള്‍ കൊണ്ട് ഒരു ഡ്രസ്; ഉര്‍ഫിയുടെ പുതിയ വീഡിയോ വൈറൽ 

> **Lead Summary:** വേറിട്ട വസ്ത്രധാരണം കൊണ്ട് വൈറലായ മോഡലും നടിയുമാണ് ഉര്‍ഫി ജാവേദ്. ഇപ്പോഴിതാ ബ്ലേഡുകള്‍ കൊണ്ടുള്ള വസ്ത്രം ധരിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ഉര്‍ഫി.

## Article Content

വേറിട്ട വസ്ത്രധാരണം കൊണ്ട് വൈറലായ മോഡലും നടിയുമാണ് ഉര്‍ഫി ജാവേദ്. ഇപ്പോഴിതാ ബ്ലേഡുകള്‍ കൊണ്ടുള്ള വസ്ത്രം ധരിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് ഉര്‍ഫി.

സ്ലീവ്ലെസ് മിനി ഡ്രസ് സ്‌റ്റൈലിലാണ് ബ്ലേഡ് ഡ്രസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. നേരത്തേ, ചങ്ങല, ചാക്ക്, തലയിണ എന്നിവ കൊണ്ടുള്ള വസ്ത്രങ്ങള്‍ ഉര്‍ഫി ധരിച്ചിരുന്നു.

‘വിചിത്രമായ ഇത്തരം ആശയങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എന്റെ ടീം അംഗങ്ങള്‍ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.’ – ബ്ലേഡ് വസ്ത്രം അണിഞ്ഞുള്ള വീഡിയോയ്‌ക്കൊപ്പം ഉര്‍ഫി കുറിച്ചു.

അടുത്തിടെയാണ് ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് ഉര്‍ഫിയെ ഫാഷന്‍ ഐക്കണ്‍ എന്ന് വിശേഷിപ്പിച്ചത്. നടന്റെ പ്രശംസയ്ക്ക് ഉര്‍ഫി നന്ദി അറിയിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ ചെയ്യുന്നത് അപകടമാണെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/54632/now-urfi-is-garnering-attention-by-wearing-a-dress-with-blades)