---
title: "ഫഹദിന്റെ 'ട്രാൻസ്' തമിഴ് പതിപ്പ് റിലീസിന്"
english_title: "Fahadh's 'Trance' Tamil version to release"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54573/fahadhs-trance-tamil-version-to-release"
published_at: "2022-07-12T21:53:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cda055e2a48_trance.jpg"
keywords: []
---

# ഫഹദിന്റെ 'ട്രാൻസ്' തമിഴ് പതിപ്പ് റിലീസിന്

> **Lead Summary:** ഫഹദ് ഫാസിൽ നായകനായി എത്തിയ 'ട്രാൻസ്'തമിഴ് മൊഴിമാറ്റ പതിപ്പ് റിലീസിന് ഒരുങ്ങുന്നു. 'നിലൈ മറന്തവൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂലൈ 15ന് തിയറ്ററുകളിൽ എത്തും. ധർമ്മ വിഷ്വൽസ് ക്രിയേഷൻസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ഫഹദിന്റെ ഇതര ഭാഷാ ചിത്രങ്ങളായ വിക്രമും പുഷ്പയും വൻ ഹിറ്റായിരുന്നു.

## Article Content

ഫഹദ് ഫാസിൽ നായകനായി എത്തിയ 'ട്രാൻസ്'തമിഴ് മൊഴിമാറ്റ പതിപ്പ് റിലീസിന് ഒരുങ്ങുന്നു. 'നിലൈ മറന്തവൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂലൈ 15ന് തിയറ്ററുകളിൽ എത്തും. ധർമ്മ വിഷ്വൽസ് ക്രിയേഷൻസാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ഫഹദിന്റെ ഇതര ഭാഷാ ചിത്രങ്ങളായ വിക്രമും പുഷ്പയും വൻ ഹിറ്റായിരുന്നു.

ഈ ചിത്രങ്ങളിലൂടെ ഒട്ടേറെ തെന്നിന്ത്യൻ ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. ഈ താരമൂല്യം തന്നെയാണ് ട്രാൻസ് മൊഴിമാറ്റത്തിന് നിർമ്മാതാക്കളെ പ്രേരിപ്പിച്ചതും.അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് 'ട്രാന്‍സ്'. 2020 ഫെബ്രുവരിയിൽ ആണ് പുറത്തിറങ്ങിയത്.

കന്യാകുമാരിയില്‍ താമസിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടണായി മാറുന്ന ജീവിതവഴിയാണ് ട്രാന്‍സിലെ നായക കഥാപാത്രത്തിന്‍റേത്. ചെമ്പന്‍ വിനോദ് ജോസ്, സംവിധായകന്‍ ഗൗതം വസുദേവ് മേനോന്‍, ശ്രീനാഥ് ഭാസി, നസ്രിയ നസീം, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/54573/fahadhs-trance-tamil-version-to-release)