---
title: "സന്തോഷ വാർത്തയുമായി ജോർജ്, ആശംസയറിയിച്ച് ആരാധകർ "
english_title: "George with happy news, fans send greetings"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54550/george-with-happy-news-fans-send-greetings"
published_at: "2022-07-12T20:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd8ccdbd4e2_JORGE.jpg"
keywords: []
---

# സന്തോഷ വാർത്തയുമായി ജോർജ്, ആശംസയറിയിച്ച് ആരാധകർ 

> **Lead Summary:** തന്റെ സ്വപ്നം സഫലമായ സന്തോഷം ആരാധകരുമായി പങ്കുവെച്ച് കരിക്ക് താരം അനു കെ അനിയൻ. കരിക്ക് വെബ് സീരിയസിലൂടെ ജോർജ് എന്ന പേരിൽ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് അനു.

## Article Content

തന്റെ സ്വപ്നം സഫലമായ സന്തോഷം ആരാധകരുമായി പങ്കുവെച്ച് കരിക്ക് താരം അനു കെ അനിയൻ. കരിക്ക് വെബ് സീരിയസിലൂടെ ജോർജ് എന്ന പേരിൽ മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് അനു.

തൻ്റെ സ്വപ്നമായ കാർ സ്വന്തമാക്കിയ സന്തോഷത്തിലാണ് നടൻ. കിയ സോണറ്റാണ് അനു സ്വന്തമാക്കിയത് ‘ചില സ്വപ്‌നങ്ങൾ യാഥാർഥ്യമാകുമ്പോഴാണ് അറിയുന്നത് ആ സ്വപ്നങ്ങൾക്ക് നമ്മളോളം പ്രായമുണ്ടായിരുന്നു എന്ന്’ എന്ന അടിക്കുറിപ്പോടെ പുതിയ കാർ വാങ്ങിയ വിവരം അനു സോഷ്യൽ മിഡീയായിലൂടെ പങ്കുവെച്ചിട്ടുള്ളത്. കിയയുടെ ചെറു എസ്‍യുവി സോണറ്റാണ് അനുവിന്റെ കാർ.

സോണറ്റിന്റെ ഏതു വകഭേദമാണ് നടൻ വാങ്ങിയതെന്ന് വ്യക്തമല്ല. മൂന്ന് എൻജിൻ ഓപ്ഷനോടു കൂടിയാണ് സോണറ്റ് വിപണിയിലെത്തിയത്. ഒരു ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലീറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍. ഏകദേശം 7.15 ലക്ഷം രൂപമുതല്‍ 13.09 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്‌സ്‌ഷോറൂം വില.

വെബ്‌സീരീസുകളിലൂടെ ഏതു വേഷവും അനായാസം കൈകാര്യം ചെയ്യാനാകുമെന്ന് തെളിയിച്ച താരമാണ് അനു. കരിക്കിന്റെ തേരാപ്പാരയിലൂടെയാണ് അനു അഭിനയ രംഗത്തെത്തിയത് . അതിലെ ജോര്‍ജ് എന്ന കഥാപാത്രം പ്രക്ഷകരില്‍ ചിരപ്രതിഷ്ഠ നേടിയിരുന്നതിനാല്‍ ആ പേരിലാണ് അനു അറിയപ്പെടുന്നതും.

### Related Links & Sources
- [Original Story Source](https://moviemax.in/news/54550/george-with-happy-news-fans-send-greetings)