---
title: "നടി നക്ഷത്ര വിവാഹിതയായി - ചിത്രങ്ങൾ കാണാം "
english_title: "Actress Nakshatra got married - see pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54547/actress-nakshatra-got-married-see-pictures"
published_at: "2022-07-12T20:10:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd8924d1041_NAKSHATHRA.jpg"
keywords: []
---

# നടി നക്ഷത്ര വിവാഹിതയായി - ചിത്രങ്ങൾ കാണാം 

> **Lead Summary:** **ത**മിഴ് സീരിയല്‍ നടി നക്ഷത്ര വിവാഹിതയായി. ടാറ്റൂ ആര്‍ട്ടിസ്റ്റായ വിശ്വ ആണ് വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇന്നലെയായിരുന്നു താരം വിവാഹിതയായത്.

## Article Content

**ത**മിഴ് സീരിയല്‍ നടി നക്ഷത്ര വിവാഹിതയായി. ടാറ്റൂ ആര്‍ട്ടിസ്റ്റായ വിശ്വ ആണ് വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇന്നലെയായിരുന്നു താരം വിവാഹിതയായത്.

ഏറെ നാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. സീ തമിഴ് ചാനലിലെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയാണ് വിശ്വ. 'എന്റെ പൊണ്ടാട്ടിയ്‌ക്കൊപ്പം' എന്ന ക്യാപ്ഷനോടെ വിശ്വ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

നിരവധി ആരാധകരാണ് നവദമ്ബതികള്‍ക്ക് ആശംസകള്‍ നേരുന്നത്. മലയാളിയായ നക്ഷത്ര നിരവധി തമിഴ് സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലെ ആല്‍വര്‍ തിരുനഗറിലെ സെലിബ്രിറ്റി ടാറ്റൂ ആര്‍ട്ടിസ്റ്റാണ് വിശ്വ.

കളേഴ്‌സ് ടിവിയിലെ വള്ളിത്തിരുമണം എന്ന സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നക്ഷത്രയാണ്. സീ തമിഴിലെ യാരെടി നീ മോഹിനി എന്ന സീരിയലിലും പ്രധാന വേഷത്തിലെത്തിയത് നക്ഷത്രയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/54547/actress-nakshatra-got-married-see-pictures)