---
title: "സുഹൃത്തിന്റെ കാമുകിക്കൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ട്;  രണ്‍ബീര്‍ പറയുന്നു "
english_title: "have shared a bed with a friend's girlfriend; Ranbir says"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54509/have-shared-a-bed-with-a-friends-girlfriend-ranbir-says"
published_at: "2022-07-12T16:33:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd554d4b063_RANVEER_KAPOOR.jpg"
keywords: []
---

# സുഹൃത്തിന്റെ കാമുകിക്കൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ട്;  രണ്‍ബീര്‍ പറയുന്നു 

> **Lead Summary:** ബോളിവുഡിലെ മിന്നും താരമാണ് രണ്‍ബീര്‍ കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് രണ്‍ബീര്‍ സിനിമയിലെത്തുന്നത്. ഓണ്‍ സ്‌ക്രീനിലെ ചോക്ലേറ്റ് ഹീറോയായ രണ്‍ബീറിന് ഓഫ് സ്‌ക്രീനില്‍ കാസനോവ ഇമേജാണുള്ളത്.

## Article Content

ബോളിവുഡിലെ മിന്നും താരമാണ് രണ്‍ബീര്‍ കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് രണ്‍ബീര്‍ സിനിമയിലെത്തുന്നത്. ഓണ്‍ സ്‌ക്രീനിലെ ചോക്ലേറ്റ് ഹീറോയായ രണ്‍ബീറിന് ഓഫ് സ്‌ക്രീനില്‍ കാസനോവ ഇമേജാണുള്ളത്.

താരത്തിന്റെ പ്രണയങ്ങള്‍ എല്ലാം വലിയ വാര്‍ത്തയായി മാറിയിരുന്നതാണ്. ആദ്യ നായികയായിരുന്നു സോനം കപൂര്‍ മുതല്‍ ദീപിക പദുക്കോണ്‍, കത്രീന കൈഫ് തുടങ്ങിയ നായികമാരുമായി രണ്‍ബീര്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം പഴങ്കഥകളാണ്. ആലിയ ഭട്ടുമായി പ്രണയത്തിലായ രണ്‍ബീര്‍ ആലിയയെ വിവാഹം കഴിക്കുകയായിരുന്നു. 

രണ്‍ബീറിന്റെ കാസനോവ ഇമേജിന് വളം വെച്ചു കൊണ്ടുത്ത സംഭവങ്ങളിലൊന്നായിരുന്നു കോഫി വിത്ത് കരണ്‍ എപ്പിസോഡ്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ അതിഥികളായി എത്തുന്ന പരിപാടിയാണ് കോഫി വിത്ത് കരണ്‍.

കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന പരിപാടിയില്‍ പലരും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും തുറന്നു പറച്ചിലുകളും നടത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ പലപ്പോഴും വിവാദത്തില്‍ ചെന്ന് ചാടിയിട്ടുമുണ്ട് കോഫി വിത്ത് കരണ്‍. അത്തരത്തില്‍ ഒന്നായിരുന്നു രണ്‍ബീര്‍ കപൂര്‍ അതിഥിയായി എത്തിയ എപ്പിസോഡ്.

രണ്‍ബീറിനൊപ്പം അടുത്ത സുഹൃത്തുക്കളായ രണ്‍വീര്‍ സിംഗും അര്‍ജുന്‍ കപൂറും ഷോയിലെത്തിയിരുന്നു. ഷോയ്ക്കിടെ തന്റെ പതിവ് ശൈലിയില്‍ എരിവും പുളിയുമുള്ള ചോദ്യവുമായി കരണ്‍ ജോഹര്‍ എത്തുകയായിരുന്നു. രണ്‍ബീറിനോയും രണ്‍വീറിനോടുമായി സുഹൃത്തുക്കളുടെ കാമുകിമാര്‍ക്കൊപ്പം കിടക്ക പങ്കിട്ടുണ്ടോ എന്നായിരുന്നു കരണ്‍ ചോദിച്ചത്. ഉണ്ടെങ്കില്‍ അര്‍ജുനെ ചുംബിക്കണമെന്നും കരണ്‍ പറഞ്ഞു.

ഇല്ലെന്നായിരുന്നു രണ്‍വീറിന്റെ മറുപടി. എന്നാല്‍ രണ്‍ബീര്‍ ഉടനെ തന്നെ അര്‍ജുനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുകയായിരുന്നു. ഇത് കണ്ട് അമ്പരന്ന അര്‍ജുന്‍ നീ ഉദ്ദേശിക്കുന്നത് എന്റെ മുന്‍കാമുകിമാരില്‍ ആരെയെങ്കിലും ആണോ എന്ന് ചോദിച്ചു.

എന്നാല്‍ അല്ലെന്നായിരുന്നു രണ്‍ബീറിന്റെ മറുപടി. താന്‍ സുഹൃത്തിന്റെ കാമുകിയോടൊപ്പം രാത്രി ചിലവിട്ടിട്ടുണ്ടെന്ന് സമ്മതിച്ചുവെങ്കിലും അത് ആരാണെന്നോ ആരുടെ സുഹൃത്താണെന്നോ വെളിപ്പെടുത്താന്‍ രണ്‍ബീര്‍ തയ്യാറായിരുന്നില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/54509/have-shared-a-bed-with-a-friends-girlfriend-ranbir-says)