---
title: "പുതിയ വിശേഷ വാർത്ത പങ്കുവെച്ച് താരങ്ങൾ, ആശംസകൾ അറിയിച്ച് ആരാധകർ "
english_title: "Mashura's new vlog is now going viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/54453/mashuras-new-vlog-is-now-going-viral-on-social-media"
published_at: "2022-07-12T13:06:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd24ec36118_MASHOORA_AND_BASHEER_BASHI.jpg"
keywords: []
---

# പുതിയ വിശേഷ വാർത്ത പങ്കുവെച്ച് താരങ്ങൾ, ആശംസകൾ അറിയിച്ച് ആരാധകർ 

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി . താരവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് . തനിക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടെന്ന ബഷീര്‍ ബഷിയുടെ വെളിപ്പെടുത്തല്‍ സദാചാരവാദികളുടെ വലിയ വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തിരുന്നു.

## Article Content

പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ബഷീര്‍ ബഷി . താരവും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമെല്ലാം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് . തനിക്ക് രണ്ട് ഭാര്യമാര്‍ ഉണ്ടെന്ന ബഷീര്‍ ബഷിയുടെ വെളിപ്പെടുത്തല്‍ സദാചാരവാദികളുടെ വലിയ വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തിരുന്നു.

രണ്ട് വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടെങ്കിലും ഭാര്യമാരുമായി സന്തോഷത്തോടെ ജീവിക്കുകയാണ് ബഷീര്‍ ബഷി. മഷൂറ ബഷിയുടെ യൂട്യൂബ് ചാനലിലൂടെ ഏവരും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത അറിയിക്കുകയാണ് മഷൂറ. ബഷീര്‍ ബഷിക്കൊപ്പം ചെയ്ത പുതിയ വ്‌ളോഗിലൂടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത മഷൂറ ആരാധകരുമായി പങ്കുവെക്കുന്നത്.

വ്‌ളോഗിന്റെ തുടക്കത്തില്‍ താന്‍ ഗര്‍ഭിണിയാണോ എന്ന് സംശയം ഉന്നയിച്ച് സംസാരിക്കുന്ന മഷൂറ അതിനായി പ്രെഗ്നനന്‍സി ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പങ്കിടുന്നുണ്ട്.

ടെസ്റ്റ് കിറ്റില്‍ ഡബിള്‍ ലൈന്‍ തെളിഞ്ഞതോടെ ഇരുവരും സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്. ഈ സന്തോഷവാര്‍ത്ത അറിയുന്നതിന് വേണ്ടിയാണ് ഇത്രനാള്‍ കാത്തിരുന്നതെന്നും പെരുന്നാള്‍ ദിനത്തില്‍ തന്നെ ഇക്കാര്യം അറിയാന്‍ സാധിച്ചത് ദൈവത്തിന്റെ അനുഗ്രഹമായി കാണുന്നുവെന്നും ഇരുവരും പറയുന്നു. മാത്രമല്ല, മുന്‍പൊരിക്കല്‍ ഇതുപോലൊരു വീഡിയോ ഗര്‍ഭിണിയാണെന്ന സംശയത്തെ തുടര്‍ന്ന് ചെയ്തിരുന്നു. പക്ഷെ, അന്ന് അത് നടന്നില്ല.

ഗര്‍ഭിണിയാണെന്ന കാര്യം സുഹാനയേയും മക്കളെയും കൂടി ഇരുവരും അറിയിക്കുന്നുണ്ട്. സര്‍പ്രൈസായാണ് ഇക്കാര്യം അവതരിപ്പിച്ചത്. വാര്‍ത്ത അറിയുന്ന സുഹാനയും ഏറെ സന്തോഷിക്കുകയാണ്. താന്‍ വീണ്ടും ഒരമ്മയായ പോലെ തോന്നുകയാണെന്നായിരുന്നു സുഹാന പറഞ്ഞത്.

മക്കളും തങ്ങളുടെ പ്രിയപ്പെട്ട മഷൂറമമ്മി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ സന്തോഷിക്കുകയാണ്. മഷൂറമമ്മിക്ക് ഇരട്ടക്കുട്ടികള്‍ വേണമെന്നാണ് ഇളയ മകന്‍ സൈഗുവിന്റെ ആഗ്രഹം. എന്തായാലും പെരുന്നാള്‍ ദിനത്തില്‍ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി വരുന്നതിന്റെ സന്തോഷത്തിലാണ് ബഷീര്‍ ബഷിയും ഭാര്യമാരും. 

### Related Links & Sources
- [Original Story Source](https://moviemax.in/news/54453/mashuras-new-vlog-is-now-going-viral-on-social-media)