---
title: "അല്ലു അര്‍ജുന് 90 കോടി പ്രതിഫലം; പുഷ്പയുടെ പുതിയ റിപ്പോർട്ട് പുറത്ത് "
english_title: "Allu Arjun 90 Crore Remuneration; Pushpa's new report is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54436/allu-arjun-90-crore-remuneration-pushpas-new-report-is-out"
published_at: "2022-07-12T12:10:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cd178de067e_ALLU_ARJUN.jpg"
keywords: []
---

# അല്ലു അര്‍ജുന് 90 കോടി പ്രതിഫലം; പുഷ്പയുടെ പുതിയ റിപ്പോർട്ട് പുറത്ത് 

> **Lead Summary:** പുഷ്പയുടെ വിജയത്തിന് പിന്നാലെ അല്ലു അര്‍ജുന്‍ താനൊരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഇതോടെ എല്ലാ സിനിമാ പ്രേമികളുടെയും ശ്രദ്ധ പുഷ്പ 2വിലേക്കാണ്.

## Article Content

പുഷ്പയുടെ വിജയത്തിന് പിന്നാലെ അല്ലു അര്‍ജുന്‍ താനൊരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഇതോടെ എല്ലാ സിനിമാ പ്രേമികളുടെയും ശ്രദ്ധ പുഷ്പ 2വിലേക്കാണ്.

പുഷ്പ 2 വലിയ ബഡ്ജറ്റില്‍ ഒരുക്കാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്. തെലുങ്ക് സിനിമാ ലോകത്ത് നിന്നുള്ള പുതിയ റിപ്പോര്‍ട്ട് പ്രകാരം പുഷ്പ 2വിന്റെ ബഡ്ജറ്റ് 350 കോടി രൂപയാണ്.

ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കുന്നതിന് വേണ്ടി എല്ലാ ബിഗ് പ്ലാറ്റ്ഫോംസും ആഞ്ഞുശ്രമിക്കുന്നുണ്ട്. ബോളിവുഡ് ഫിലിം സ്റ്റുഡിയോസും നിര്‍മ്മാണത്തില്‍ പങ്കാളിയായേക്കും.

ചിത്രത്തിലെ പ്രധാന നടന്‍ അല്ലു അര്‍ജുന്‍ പ്രതിഫലമായി ആവശ്യപ്പെടുന്നത് ഏതാണ്ട് 90 കോടി രൂപയാണ്. ലാഭവിഹിതവും ആവശ്യപ്പെടുന്നുണ്ട്. ഇതോടെ 100 കോടി രൂപയ്ക്ക് മേല്‍ ചിത്രത്തില്‍ നിന്നും അല്ലു അര്‍ജുന് ലഭിക്കും.

സംവിധായകന്‍ സുകുമാറിന്റെ പ്രതിഫലത്തിലും ഇത്തവണ വര്‍ധനവുണ്ടാകും. ഒന്നാം ഭാഗത്തിന്റെ സംവിധാനത്തിന് സുകുമാറിന് 18 കോടി രൂപയാണ് ലഭിച്ചതെങ്കില്‍ രണ്ടാം ഭാഗത്തിന് പ്രതിഫലം 40 കോടി രൂപയാവും.

മറ്റ് താരങ്ങളുടെയും അണിയറ പ്രവര്‍ത്തകരുടെയും പ്രതിഫല ഇനത്തില്‍ 50-70 കോടി രൂപ വരെയാകാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://moviemax.in/news/54436/allu-arjun-90-crore-remuneration-pushpas-new-report-is-out)