---
title: "എന്തിനാണ് ഇതിനെയും കൊണ്ട് ഇങ്ങനെ നടക്കുന്നത്? തുറന്നുപറഞ്ഞ് സാന്ത്വനം താരം"
english_title: "Now actress Sindhu's words are going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54390/now-actress-sindhus-words-are-going-viral"
published_at: "2022-07-12T08:53:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cce974ec799_sindhu.jpg"
keywords: []
---

# എന്തിനാണ് ഇതിനെയും കൊണ്ട് ഇങ്ങനെ നടക്കുന്നത്? തുറന്നുപറഞ്ഞ് സാന്ത്വനം താരം

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. പരമ്പരയിലെ ഒരു കേന്ദ്ര കഥാപാത്രമാണ് കണ്ണൻ. ഇദ്ദേഹത്തിൻറെ മുറപ്പെണ്ണ് ആണ് അച്ചു. അച്ചുവിൻറെ അമ്മയായി എത്തുന്നത് നടി സിന്ധു മനു വർമ്മ ആണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇവർ.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. പരമ്പരയിലെ ഒരു കേന്ദ്ര കഥാപാത്രമാണ് കണ്ണൻ. ഇദ്ദേഹത്തിൻറെ മുറപ്പെണ്ണ് ആണ് അച്ചു. അച്ചുവിൻറെ അമ്മയായി എത്തുന്നത് നടി സിന്ധു മനു വർമ്മ ആണ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇവർ.

അടുത്തിടെ ആണ് ഇവർ സാന്ത്വനം എന്ന പരമ്പരയുടെ ഭാഗമായി മാറിയത്. സാന്ത്വനം എന്ന പരമ്പരയ്ക്ക് മുൻപ് സി കേരളം ചാനലിൽ സംരക്ഷണം ചെയ്ത അമ്മ മകൾ എന്ന പരമ്പരയിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ സിന്ധു അവതരിപ്പിച്ചിരുന്നു. ഒരു നെഗറ്റീവ് കഥാപാത്രത്തെ ആയിരുന്നു താരം ഈ പരമ്പരയിൽ അവതരിപ്പിച്ചത്.

ബാലതാരം ആയിട്ടാണ് സിന്ധു അഭിനയ മേഖലയിൽ എത്തുന്നത്. എന്നാൽ പിന്നീട് വിവാഹശേഷം ഇവർ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.

തലയണമന്ത്രം ഉൾപ്പെടെ നിരവധി സിനിമകളിൽ ഇവർ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. എന്നാൽ വിവാഹം കഴിഞ്ഞതുകൊണ്ടല്ല അഭിനയ മേഖലയിൽ നിന്നും വിട്ടുനിന്നത് എന്നാണ് താരം പറയുന്നത്. തന്റെ ജീവിതത്തിൽ സംഭവിച്ച ഒരു ദുരന്തം കാരണമായിരുന്നു താൻ വിട്ടുനിൽക്കാൻ തീരുമാനിച്ചത്. ഇളയ മകൾ ഗൗരിയുടെ ജനനത്തിന് ശേഷമാണ് കാര്യങ്ങളെല്ലാം കീഴ്മയിൽ മറിഞ്ഞത് എന്നാണ് സിന്ധു പറയുന്നത്.

മകൾക്ക് അസാധാരണമായ ഒരു അസുഖം ഉണ്ടായിരുന്നു. തലച്ചോറിൽ ഫ്ലൂയ്ക്ക് ശേഖരണം സംഭവിക്കുകയായിരുന്നു. രണ്ടു ശസ്ത്രക്രിയകൾ നടത്തി. എന്നാൽ മകളുടെ അസുഖം എല്ലാവരെയും തളർത്തി. മകൾ ഇന്ന് ബെഡിലും വീൽചെയറിലും തന്നെയാണ് കഴിയുന്നത്.

അവൾക്ക് 14 വയസ്സായി എങ്കിലും ഇതുവരെ സംസാരിക്കാൻ സാധിച്ചിട്ടില്ല. രാജ്യത്തെ പല ആശുപത്രികളിലും അവളെ കൊണ്ടുപോയി ചികിത്സിച്ചു. ഇപ്പോഴും അവളുടെ ചികിത്സ തുടരുകയാണ്. ഒരു ദിവസം മാത്രം അവളുടെ ചികിത്സാചലമായി 1500 രൂപ വേണം.

മകളുടെ കാര്യത്തിൽ എന്തെങ്കിലും അത്ഭുതം സംഭവിക്കാൻ സാധ്യതയുണ്ട് എന്ന് ഡോക്ടർമാർ പറഞ്ഞത് മാത്രമാണ് ഞങ്ങളുടെ പ്രതീക്ഷ. മകൾ ജനിച്ചു നാലു വയസ്സാകുന്നത് വരെ വീടിനു പുറത്തേക്ക് ഇറങ്ങിയിട്ട് പോലുമില്ല എന്നാണ് സിന്ധു പറയുന്നത്.

ഓപ്പറേഷൻ കഴിഞ്ഞതോടെ ഇൻഫെക്ഷൻ ആകുമോ എന്ന പേടി ഉണ്ടായിരുന്നു. മകളെയും കൊണ്ട് എല്ലായിടത്തും പോകും എന്നതല്ലാതെ മറ്റൊരു ലോകം ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. മകൾ ജനിക്കുന്നത് വരെ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്ന സിന്ധു പെട്ടെന്ന് സൈലൻറ് ആയി – ഭർത്താവ് മനു പറയുന്നു.

ആളുകളെ കാണുവാൻ പോലും ഞങ്ങൾക്ക് പേടിയായിരുന്നു. അതിനൊരു മാറ്റം വേണം എന്ന ചിന്തയിൽ നിന്നുമാണ് വീണ്ടും അഭിനയത്തിലേക്ക് വരുന്നത്. മകളെ നോക്കി എന്തിനാണ് ഇതിനെയും കൊണ്ട് ഇങ്ങനെ നടക്കുന്നത് എന്ന് മുഖത്ത് നോക്കി ചോദിച്ചവർ ഉണ്ട്. എന്തിനാണ് വെറുതെ കാശു കളയുന്നത് എന്നൊക്കെ ചോദിച്ചവർ ഉണ്ട്. ഇത് നേരെയാകാൻ പോകുന്നില്ല എന്നൊക്കെ പലരും പറഞ്ഞു കേൾക്കുമ്പോൾ വലിയ വിഷമം തോന്നുന്നുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/54390/now-actress-sindhus-words-are-going-viral)