---
title: "ആ അർത്ഥം വരുന്ന ചോദ്യം തനിക്ക് ഇഷ്ടമല്ല; തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി"
english_title: "Actress Aishwarya Lakshmi is openly talking about the questions she doesn't like in life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54346/actress-aishwarya-lakshmi-is-openly-talking-about-the-questions-she-doesnt-like-in-life"
published_at: "2022-07-11T21:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc4c2bd021d_aiswarya_lakshmi.jpg"
keywords: []
---

# ആ അർത്ഥം വരുന്ന ചോദ്യം തനിക്ക് ഇഷ്ടമല്ല; തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. നിരവധി ആരാധകർ ആണ് താരത്തിനുള്ളത്. മലയാളത്തിനു പുറമേ ഇപ്പോൾ തമിഴിലും സജീവമാണ് താരം. ഒരു ഡോക്ടർ കൂടിയാണ് ഐശ്വര്യ. തമിഴിലും നിരവധി ആരാധകർ ആണ് ഐശ്വര്യയ്ക്ക് ഉള്ളത്. ജീവിതത്തിൽ ഇഷ്ടം ഇല്ലാത്ത ചോദ്യങ്ങളെ പറ്റി തുറന്നു പറയുകയാണ് നടി.

## Article Content

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. നിരവധി ആരാധകർ ആണ് താരത്തിനുള്ളത്. മലയാളത്തിനു പുറമേ ഇപ്പോൾ തമിഴിലും സജീവമാണ് താരം. ഒരു ഡോക്ടർ കൂടിയാണ് ഐശ്വര്യ. തമിഴിലും നിരവധി ആരാധകർ ആണ് ഐശ്വര്യയ്ക്ക് ഉള്ളത്. ജീവിതത്തിൽ ഇഷ്ടം ഇല്ലാത്ത ചോദ്യങ്ങളെ പറ്റി തുറന്നു പറയുകയാണ് നടി.

ഒരു അഭിമുഖത്തിലാണ് ഐശ്വര്യ ഇക്കാര്യം വ്യക്തമാക്കിയത്. തന്നെ ഏറ്റവും ദേഷ്യം പിടിപ്പിക്കുന്ന ചോദ്യത്തെപ്പറ്റി ഐശ്വര്യ തുറന്നുപറയുന്നു. അടുത്ത സിനിമയൊന്നും ഇല്ലേ എന്ന ചോദ്യമാണ് തന്നെ ഏറ്റവും അധികം ചൊടിപ്പിക്കുന്നത് എന്നാണ് താരം പറയുന്നത്.

അങ്ങനെയുള്ള ആളുകളുടെ ചോദ്യം തനിക്ക് ഇഷ്ടമില്ല എന്ന് താരം പറയുന്നു. അതേസമയം ആ ചോദ്യത്തിൽ തെറ്റൊന്നുമില്ല എന്നും താരം കൂട്ടിച്ചേർക്കുന്നുണ്ട്.

ചോദിക്കുന്ന രീതിയാണ് പലപ്പോഴും കുഴപ്പമാവുക. കോവിഡിന് ശേഷമാണ് ഈയൊരു പ്രശ്നം കൂടി വന്നത്. സൂപ്പർ മാർക്കറ്റിൽ ഒക്കെ നിൽക്കുമ്പോഴായിരിക്കും ആളുകൾ അടുത്ത് വന്ന് ഇങ്ങനെ ചോദിക്കുക. അത്തരം ഉള്ള ചോദ്യത്തിന് ഇല്ല എന്ന് തന്നെയാണ് പലപ്പോഴും മറുപടി നൽകാറുള്ളത്. താരം പറയുന്നു.

തന്നെ കാണുമ്പോൾ അടുത്ത സിനിമ തരാൻ കൊള്ളാത്ത ആളാണെന്ന് തോന്നുന്നുണ്ടോ എന്നുവരെ ചിന്തിച്ചിട്ടുണ്ട് എന്നും ഐശ്വര്യ പറയുന്നു. ചോദിക്കുന്ന രീതിയെ തന്നെയാണ് താരം ചൂണ്ടിക്കാണിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/54346/actress-aishwarya-lakshmi-is-openly-talking-about-the-questions-she-doesnt-like-in-life)