പൃഥ്വിരാജ് സുകുമാരന്‍ നായകനായെത്തിയ കടുവ തീയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ജിനു എബ്രഹാം രചിച്ച്, മാസ്റ്റര്‍ ഡയറക്ടര്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ മാസ്സ് എന്റെര്‍റ്റൈനെര്‍ ഈ കഴിഞ്ഞ ജൂലൈ ഏഴിനാണ് റിലീസ് ചെയ്തത്.
വിവേക് ഒബ്റോയ് വില്ലന്‍ വേഷം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറില്‍ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം ഇതിനു ഒരു രണ്ടാം ഭാഗമുണ്ടാകുമെന്നു പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്‍.

അതിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍ ഷാജി കൈലാസും രചയിതാവ് ജിനു അബ്രഹാമും. ഒരു അഭിമുഖത്തിലാണ് അവര്‍ ഇതേക്കുറിച്ച് പറയുന്നത്.
കടുവക്ക് രണ്ടാം ഭാഗം ഉണ്ടാവുമെന്നും, എന്നാല്‍ അത് പറയുന്നത് പൃഥ്വിരാജ് അവതരിപ്പിച്ച കടുവക്കുന്നേല്‍ കുര്യച്ചന്‍ എന്ന കഥാപാത്രത്തിന്റെ അപ്പന്‍ കഥാപാത്രത്തിന്റെ കഥയായിരിക്കുമെന്നും ജിനു വെളിപ്പെടുത്തി.

കടുവക്കുന്നേല്‍ കോരുത് മാപ്പിള എന്നാണ് ആ കഥാപാത്രത്തിന്റെ പേരെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ സൂപ്പര്‍ താരങ്ങളില്‍ ആരെങ്കിലുമൊരാള്‍ ആയിരിക്കണം ആ വേഷം ചെയ്യേണ്ടതെന്നും, അവര്‍ക്കൊപ്പം സിനിമയുടെ അവസാന നിമിഷങ്ങളില്‍ പൃഥ്വിരാജ് സുകുമാരനും പ്രത്യക്ഷപ്പെടുമെന്നും ജിനു പറഞ്ഞു.
Content Highlight: Part II for the tiger; Super star along with Prithviraj


































