---
title: "ഫഹദ് നസ്രിയ ദമ്പതികൾ പെരുന്നാൾ ആഘോഷിച്ചത് എവിടെ എന്നറിയുമോ? ചിത്രം വൈറലാകുന്നു "
english_title: "Fahad Nazriya couple's new picture goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54292/fahad-nazriya-couples-new-picture-goes-viral"
published_at: "2022-07-11T16:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cc035138ac1_nazriya_and_fahad.jpg"
keywords: []
---

# ഫഹദ് നസ്രിയ ദമ്പതികൾ പെരുന്നാൾ ആഘോഷിച്ചത് എവിടെ എന്നറിയുമോ? ചിത്രം വൈറലാകുന്നു 

> **Lead Summary:** മലയാളികളുടെ പ്രിയ താര ജോഡികളാണ് ഫഹദ് നസ്രിയ ദമ്പതികൾ. ഒരുപക്ഷേ കേരളത്തിൽ ഇവർക്ക് ഉള്ള അത്രയും ആരാധകർ മറ്റൊരു താരദമ്പതികൾക്കും ചിലപ്പോൾ ഉണ്ടാവില്ലായിരിക്കും.

## Article Content

മലയാളികളുടെ പ്രിയ താര ജോഡികളാണ് ഫഹദ് നസ്രിയ ദമ്പതികൾ. ഒരുപക്ഷേ കേരളത്തിൽ ഇവർക്ക് ഉള്ള അത്രയും ആരാധകർ മറ്റൊരു താരദമ്പതികൾക്കും ചിലപ്പോൾ ഉണ്ടാവില്ലായിരിക്കും.

നിരവധി പേരാണ് ഇവരുടെ വിശേഷങ്ങൾ അറിയാൻ കാതോർത്തിരിക്കുന്നത്. ഫഹദ് ഫാസിൽ സാമൂഹ്യ മാധ്യമങ്ങളിൽ അത്ര സജീവമല്ല. എന്നാൽ നസ്രിയ ആകട്ടെ സാമൂഹ്യ മാധ്യമങ്ങളിൽ വളരെ സജീവമാണ്.

ഇപ്രാവശ്യത്തെ പെരുന്നാൾ കെങ്കേമം ആക്കിയിരിക്കുകയാണ് ഇവർ. ദമ്പതികളുടെ ഇത്തവണത്തെ ആഘോഷം ആലപ്പുഴയിലെ ഫഹദിന്റെ കുടുംബവീട്ടിൽ ആയിരുന്നു. സിനിമയിൽ നിന്നും താൽക്കാലികമായ ഇടവേള എടുത്ത് വീട്ടുകാർക്കൊപ്പം രണ്ടുപേരും ഒത്തുചേർന്നു. ഇതിൻറെ ചിത്രങ്ങൾ നസ്രിയ തന്നെ പങ്കുവെച്ചിട്ടുണ്ട്.

വളരെ പെട്ടെന്ന് ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇത് വൈറൽ ആവുന്നത്. ചിത്രങ്ങളിൽ ഫഹദിന്റെ സഹോദരൻ ഫർഹാൻ ഫാസിലിനെയും കാണാം.

സിനിമയിൽ തന്നെ സജീവമാണ് ഫർഹാനും. ഫഹദിന്റെ സഹോദരിമാർ ഉമ്മ എന്നിവരും ചിത്രങ്ങളിൽ ഉണ്ട്. എന്തായാലും ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യ എമ്പാടും ഒട്ടനവധി ആരാധകരുള്ള താരമായി മാറുകയാണ് ഫഹദ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/54292/fahad-nazriya-couples-new-picture-goes-viral)