---
title: "മകൾ മീനാക്ഷിക്കൊപ്പം ദിലീപ് ​ഗുരുവായൂരിൽ, ചിത്രം വൈറലാകുന്നു "
english_title: "Now Dileep's new pictures with Meenakshi are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/54270/now-dileeps-new-pictures-with-meenakshi-are-going-viral"
published_at: "2022-07-11T14:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbe6590adb4_dileep_and_meenakshi.jpg"
keywords: []
---

# മകൾ മീനാക്ഷിക്കൊപ്പം ദിലീപ് ​ഗുരുവായൂരിൽ, ചിത്രം വൈറലാകുന്നു 

> **Lead Summary:** മലയാളി പ്രേക്ഷകരുടെ ജനപ്രിയ നടനാണ് ദിലീപ് . ദിലീപിന്റെ ഓരോ സിനിമകളും ആരാധകർക്ക് അത്രയേറെ പ്രിയപ്പെട്ടതും , മനസ്സിൽ തങ്ങിനിൽക്കുന്നതുമാണ് . ഒട്ടനവധി കഥാപാത്രങ്ങളാണ് നടൻ സമ്മാനിച്ചത് . സോഷ്യൽമീഡിയയിൽ സജീവമല്ലാത്ത ദിലീപിന്റെ വിശേഷങ്ങൾ താരത്തിന്റെ ഫാൻസിന്റെ സോഷ്യൽമീഡിയ പേജുവഴിയാണ് പ്രേക്ഷകർ അറിയുന്നത്.

## Article Content

മലയാളി പ്രേക്ഷകരുടെ ജനപ്രിയ നടനാണ് ദിലീപ് . ദിലീപിന്റെ ഓരോ സിനിമകളും ആരാധകർക്ക് അത്രയേറെ പ്രിയപ്പെട്ടതും , മനസ്സിൽ തങ്ങിനിൽക്കുന്നതുമാണ് . ഒട്ടനവധി കഥാപാത്രങ്ങളാണ് നടൻ സമ്മാനിച്ചത് . സോഷ്യൽമീഡിയയിൽ സജീവമല്ലാത്ത ദിലീപിന്റെ വിശേഷങ്ങൾ താരത്തിന്റെ ഫാൻസിന്റെ സോഷ്യൽമീഡിയ പേജുവഴിയാണ് പ്രേക്ഷകർ അറിയുന്നത്.

കൂടാതെ താരത്തിന്റെ മകൾ‌ മീനാക്ഷിയും ഇടയ്ക്കിടെ സോഷ്യൽമീഡിയ വഴി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. ഇപ്പോൾ മീനാക്ഷിയോടൊപ്പമുള്ള ദിലീപിന്റെ പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ഇരുവരും ​ഗുരുവായൂരിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴുള്ള ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. കുറെ നാളുകൾക്ക് ശേഷമാണ് മീനാക്ഷിയും ദിലീപും ഒരുമിച്ച് ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്.

വിവാഹ ചടങ്ങിൽ ഇരുവരും പങ്കെടുക്കുന്നതിന്റെ വീഡിയോകളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. വെളുത്ത നിറത്തിലുള്ള മുണ്ടും ഷർട്ടുമായിരുന്നു ദിലീപിന്റെ വേഷം. പ്രിൻഡ് പാറ്റേണിലുള്ള നീല നിറത്തിലുള്ള ചുരിദാറായിരുന്നു മീനാക്ഷിയുടെ വേഷം.

കൂടാതെ സുരേഷ് ​ഗോപിയുടെ രണ്ടാമത്തെ മകൻ മാധവിനൊപ്പവും നടനും മിമിക്രി താരവുമായ ടിനി ടോമിനും കുടുംബത്തിനുമൊപ്പമുള്ള മീനാക്ഷിയുടേയും ദിലീപിന്റേയും ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സിനിമയിൽ‌ അരങ്ങേറിയിട്ടില്ലെങ്കിലും സുരേഷ് ​ഗോപിയുടെ മകൻ മാധവ് ​ഗോപി പ്രേക്ഷകർക്ക് സുപരിചിതനാണ്. ഇടയ്ക്കെല്ലാം അച്ഛനൊപ്പം മാധവും പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്ത സൗഹൃദമുള്ളവരാണ് ദിലീപും സുരേഷ് ​ഗോപിയും. കഴി‍ഞ്ഞ ദിവസം ഫ്ലോറൽ അനാർക്കലിയിൽ തിളങ്ങി നിൽ‌ക്കുന്ന തന്റെ പുതിയ ഫോട്ടോകൾ മീനാക്ഷി സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ചിരുന്നു.

അതേസമയം ദിലീപിന്റേയും മീനാക്ഷിയുടേയും പുതിയ ഫോട്ടോകൾ വൈറലായതോടെ എല്ലാവരും താരത്തിന്റെ ഭാര്യ കാവ്യയേയും ഇളയമകൾ മഹാലക്ഷ്മിയേയും തിരക്കുന്നുണ്ട്. ദിലീപിനെപ്പോലെ തന്നെ സോഷ്യൽമീഡിയയിൽ സജീവമാണ് മീനാക്ഷിയും.

അന്നും ഇന്നും അച്ഛനൊപ്പം കരുത്തോടെ നിൽക്കുന്ന മീനാക്ഷി പലപ്പോഴും പ്രേക്ഷകർക്കിടയിൽ ചർച്ചയായിട്ടുണ്ട്. ‌‌ആദ്യ ഭാര്യ മഞ്ജുവുമായി ദിലീപ് പിരിഞ്ഞപ്പോൾ മീനാക്ഷി തന്നെയാണ് അച്ഛനൊപ്പം പോകാമെന്ന തീരുമാനമെടുത്തത്. രണ്ടാമത് വിവാഹിതനാകാമെന്ന ആലോചന വന്നപ്പോഴും മകളുടെ സമ്മതവും അഭിപ്രായവുമാണ് താൻ ആദ്യം ചോദിച്ചതെന്ന് ദിലീപ് തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ദിലീപിനെ നായകനാക്കി റാഫി ഒരുക്കുന്ന വോയ്സ് ഓഫ് സത്യനാഥനാണ് ഇനി പുറത്തിറങ്ങാനുള്ള ദിലീപ് ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/54270/now-dileeps-new-pictures-with-meenakshi-are-going-viral)