---
title: "മദ്യപിച്ച് ഫിറ്റായി കാമുകിയുമായി ദേഷ്യപ്പെട്ടിട്ടുണ്ടോ? കുക്കുവിനോടും ലിജോയോടും വേറിട്ട ചോദ്യങ്ങളുമായി ദീപ"
english_title: "Now the YouTube video of Kuku and Deepa is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/54249/now-the-youtube-video-of-kuku-and-deepa-is-going-viral"
published_at: "2022-07-11T13:19:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbd69c590b2_kukku_and_deepa.jpg"
keywords: []
---

# മദ്യപിച്ച് ഫിറ്റായി കാമുകിയുമായി ദേഷ്യപ്പെട്ടിട്ടുണ്ടോ? കുക്കുവിനോടും ലിജോയോടും വേറിട്ട ചോദ്യങ്ങളുമായി ദീപ

> **Lead Summary:** ഡാന്‍സിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കുക്കു . താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും താരം പങ്കുവെക്കാറുണ്ട് . ഇപ്പോള്‍ യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോസുമായി കുക്കുവും ഭാര്യ ദീപയും എത്താറുണ്ട്. ഏറ്റവും പുതിയതായി നെവര്‍ ഹാവ് ഐ എവര്‍ എന്ന സെഗ്മെന്റുമായിട്ടാണ് താരങ്ങള്‍ എത്തിയത്. താരദമ്പതിമാര്‍ക്കൊപ്പം നടന്‍ ലിജോ ലോനപ്പനും ഉണ്ടായിരുന്നു.

## Article Content

ഡാന്‍സിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് കുക്കു . താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ യൂട്യൂബ് ചാനലിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും താരം പങ്കുവെക്കാറുണ്ട് . ഇപ്പോള്‍ യൂട്യൂബ് ചാനലിലൂടെ രസകരമായ വീഡിയോസുമായി കുക്കുവും ഭാര്യ ദീപയും എത്താറുണ്ട്. ഏറ്റവും പുതിയതായി നെവര്‍ ഹാവ് ഐ എവര്‍ എന്ന സെഗ്മെന്റുമായിട്ടാണ് താരങ്ങള്‍ എത്തിയത്. താരദമ്പതിമാര്‍ക്കൊപ്പം നടന്‍ ലിജോ ലോനപ്പനും ഉണ്ടായിരുന്നു.

ദീപ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് ലിജോയും കുക്കുവും ചേര്‍ന്ന് മറുപടി പറയുകയാണ് വേണ്ടത്. എന്നാല്‍ താരങ്ങളെ പോലും ഞെട്ടിക്കുന്ന ചോദ്യങ്ങളാണ് ദീപ കൊണ്ട് വന്നത്. എന്നാല്‍ ദീപയ്ക്കും തിരിച്ച് കിടിലന്‍ ചോദ്യങ്ങള്‍ താരങ്ങള്‍ നല്‍കിയിരുന്നു. 

നൈസ് ചോദ്യങ്ങളല്ലേ നീ ചോദിക്കുക എന്ന് കുക്കുവും ലിജോയും ചോദിച്ചിരുന്നു. ചെറിയ ചില കുത്സിതങ്ങള്‍ ഉണ്ടാവുമെന്ന് ദീപ സൂചിപ്പിച്ചു. തിരിച്ചും ചോദ്യം ദീപയ്ക്കും ലഭിക്കുമെന്ന് താരങ്ങള്‍ പറഞ്ഞു.

അങ്ങനെ ഒന്നാമത്തെ ചോദ്യം ബെറ്റ് വെച്ച തോറ്റിട്ടുണ്ടോ എന്നായിരുന്നു. ഒത്തിരി തവണ തനിക്കത് സംഭവിച്ചിട്ടുണ്ടെന്ന് ലിജോ പറഞ്ഞു. എന്തെങ്കിലും മോഷ്ടിച്ചിട്ടുണ്ടോ, ഒത്തിരി പെണ്‍കുട്ടികളുടെ ഹൃദയം മോഷ്ടിച്ചിട്ടുണ്ടെന്ന് ലിജോ പറയുന്നു. മാത്രമല്ല അപ്പന്റെ കീശയില്‍ നിന്നും കാശ് അടിച്ച് മാറ്റിയതായും താരം സൂചിപ്പിച്ചു.

ഫ്ളൈറ്റ് ബുക്ക് ചെയ്തിട്ട് മിസായി പോയിട്ടുണ്ടോ, മദ്യപിച്ച് ഫിറ്റായി കാമുകിയുമായി ദേഷ്യപ്പെട്ടിട്ടുണ്ടോ, ഫേസ്ബുക്കില്‍ ഫേസ് ഐഡി ഉണ്ടാക്കിയിട്ടുണ്ടോ, ആരുടെയെങ്കിലും കല്യാണം മുടക്കിയിട്ടുണ്ടോ, തന്റേത് അല്ലാതെ മറ്റാരുടെയെങ്കിലും അണ്ടര്‍വെയര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നിങ്ങനെ വേറിട്ട ചോദ്യങ്ങളാണ് ദീപ ചോദിച്ചത്. അതിലേറ്റവും രസകരമായ ചോദ്യം സെക്സ് ചെയ്യുമ്പോള്‍ ഉറങ്ങി പോയിട്ടുണ്ടോ എന്നാണ്?

ചോദ്യം കേട്ടതും താരങ്ങളൊന്ന് ഞെട്ടി. അതെന്ത് ചോദ്യമാണ്. അത് എങ്ങനെയാണെന്ന് വിശദീകരിക്കണം. ഒരുമാതിരി ചോദ്യമായി പോയി. ഇത്തരം ചോദ്യങ്ങളൊന്നും ചോദിക്കാന്‍ പാടില്ലെന്നാണ് കുക്കുവിന്റെ മറുപടി. ബയോളജിക്കലി സൈന്റിഫിക്കലെ ഒരു മനുഷ്യന്റെ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ രക്തയോട്ടം നടക്കുന്ന സമയം അതാണ്.

ദീപയുടെ ചോദ്യങ്ങള്‍ക്ക് ശേഷം കുക്കുവും ലിജോയും തിരിച്ച് ചോദിച്ച് തുടങ്ങി. ജീവിതത്തില്‍ എടുത്ത ഏതെങ്കിലും തീരുമാനം തെറ്റായി പോയെന്ന് തോന്നിയിട്ടുണ്ടോ? എന്നായിരുന്നു ഒരു ചോദ്യം. കല്യാണം കുറച്ചൂടി കഴിഞ്ഞിട്ട് അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെ നടത്തിയാല്‍ മതിയായിരുന്നു. അതിന് വേണ്ടി കുറച്ചൂടി കാത്ത് നില്‍ക്കാമായിരുന്നെന്ന് തോന്നിയതായും ദീപ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/54249/now-the-youtube-video-of-kuku-and-deepa-is-going-viral)