---
title: "വേഗം പോയി റെഡിയായി വാ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്; ഭര്‍ത്താവിനെ കുറിച്ച് മീന"
english_title: "Actress Meena's words about her husband are now going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54240/actress-meenas-words-about-her-husband-are-now-going-viral"
published_at: "2022-07-11T12:33:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbcb66d150a_meena.jpg"
keywords: []
---

# വേഗം പോയി റെഡിയായി വാ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്; ഭര്‍ത്താവിനെ കുറിച്ച് മീന

> **Lead Summary:** മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീന. നിരവധി ഭാഷകളില്‍ താരം അഭിനയിച്ചിട്ടുണ്ട് . മലയാളത്തില്‍ മോഹന്‍ലാലിനോടൊപ്പം മീന ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏതൊരു കഥാപാത്രവും അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കും .

## Article Content

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മീന. നിരവധി ഭാഷകളില്‍ താരം അഭിനയിച്ചിട്ടുണ്ട് . മലയാളത്തില്‍ മോഹന്‍ലാലിനോടൊപ്പം മീന ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏതൊരു കഥാപാത്രവും അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കും .

ഈ അടുത്തായിരുന്നു മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചത്. ഇപ്പോള്‍ പണം തരും പടത്തില്‍ അതിഥിയായി എത്തിയിരിക്കുകയാണ് മീന. ഇവിടെവെച്ച് നടി പറഞ്ഞ വാക്കുകള്‍ വൈറല്‍ ആയിരിക്കുകയാണ്.

അറേഞ്ച്ഡ് കം ലവ് മാര്യേജായിരുന്നു ഞങ്ങളുടേതെന്ന് മീന പറഞ്ഞു. ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യം ബാംഗ്ലൂരിലും പിന്നീട് ചെന്നൈയിലേക്ക് മാറുകയുമായിരുന്നു. കോമണ്‍സുഹൃത്തുക്കള്‍ വഴിയായാണ് അദ്ദേഹത്തെ പരിചയപ്പെട്ടതെന്നും നടി പറഞ്ഞു, എന്നാല്‍ അപ്പോള്‍ വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നില്ല.

അദ്ദേഹത്തെ കുറിച്ച് നല്ല പയ്യനാണല്ലോയെന്നായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്. അപ്പോള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. ആദ്യം വിദ്യാസാഗറാണ് എന്നോട് വിവാഹത്തെക്കുറിച്ച് ചോദിച്ചത്. ജൂലൈ 12നായിരുന്നു ഞങ്ങളുടെ വിവാഹം.

രാവിലെ 6 മണിക്കായിരുന്നു മുഹൂര്‍ത്തം. അവസാനത്തെ അവസരമാണ്, വേണമെങ്കില്‍ പിന്‍മാറാമെന്ന് മുഹൂര്‍ത്തത്തിന് മുന്‍പ് ഞാന്‍ പറഞ്ഞിരുന്നു. വേഗം പോയി റെഡിയായി വാ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞാന്‍ സിനിമാനടിയാണെങ്കിലും അദ്ദേഹത്തിന് ക്യാമറയ്ക്ക് മുന്നില്‍ വരാന്‍ ചമ്മലാണ് നടി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/54240/actress-meenas-words-about-her-husband-are-now-going-viral)