---
title: " പാറുക്കുട്ടിയുടെ ആദ്യ ശമ്പളം എത്രയെന്ന് അറിയുമോ?"
english_title: "Now the first salary of Parukutty has been revealed."
publisher: "moviemax.in"
canonical_url: "https://moviemax.in/news/54233/now-the-first-salary-of-parukutty-has-been-revealed"
published_at: "2022-07-11T12:12:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbc69b6ca31_parukkutty.jpg"
keywords: []
---

#  പാറുക്കുട്ടിയുടെ ആദ്യ ശമ്പളം എത്രയെന്ന് അറിയുമോ?

> **Lead Summary:** മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പരമ്പര ഏതെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ പലരും പറയുന്ന ഒരു പേരാണ് ഉപ്പും മുളകും. ഇതിലെ ഓരോ കഥാപാത്രങ്ങളും അത്രയേറെ പ്രിയപ്പെട്ടതാണ് . 

## Article Content

മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പരമ്പര ഏതെന്ന് ചോദിച്ചാല്‍ ഒരുപക്ഷേ പലരും പറയുന്ന ഒരു പേരാണ് ഉപ്പും മുളകും. ഇതിലെ ഓരോ കഥാപാത്രങ്ങളും അത്രയേറെ പ്രിയപ്പെട്ടതാണ് . 

മലയാളികളുടെ വീട്ടില്‍ നടക്കുന്ന സാധാരണ സംഭവങ്ങള്‍ തന്നെയാണ് പരമ്പരയിലും കാണിക്കുന്നത്. അടിയും ,പിടിയും ,കുസൃതിയും ,സ്‌നേഹവും വാശിയും എല്ലാം കൂടിച്ചേര്‍ന്നതാണ് ഉപ്പും മുളക്. 2015ലാണ് ഈ പരമ്പര പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്.

പിന്നീട് അപ്രതീക്ഷിതമായി ഒരു ദിവസം ഉപ്പും മുളകും അവസാനിച്ചു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ഇത് ആരാധകരില്‍ ഏറെ വേദനയുണ്ടാക്കി. ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചിരിക്കുകയാണ് ഉപ്പും മുളകും. പഴയ കഥാപാത്രങ്ങള്‍ തന്നെയാണ് തിരിച്ചുവരവിലും ഉള്ളത്.

ഈ പരമ്പരയില്‍ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടം ഉള്ള ഒരു കഥാപാത്രമാണ് പാറുക്കുട്ടി. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പാറുക്കുട്ടി ഉപ്പും മുളകിലേക്ക് എത്തിയിരുന്നു. മൂന്നുമാസമായിരുന്നു അപ്പോള്‍ പാറുക്കുട്ടിയുടെ പ്രായം. ചെറുപ്രായത്തില്‍ തന്നെ എത്തിയതിനാല്‍ അവിടെയുള്ള എല്ലാവരോടും നല്ല കൂട്ടായി മാറിയിരുന്നു പാറുക്കുട്ടി. ഇപ്പോള്‍ മുടിയൊക്കെ നീട്ടി കുറച്ചു വലുതായി ആള്.

ഇപ്പോഴിതാ പാറുക്കുട്ടിയുടെ ആദ്യ ശമ്പളം എത്രയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. പാറുവിന് ആദ്യമായി ലഭിച്ച പ്രതിഫലം 2000 രൂപയാണെന്ന് വെളിപ്പെടുത്തി. നടി മിയാ ജോര്‍ജ് അതിഥിയായി എത്തിയ എപ്പിസോഡിലാണ് ഇതേക്കുറിച്ച് സംസാരിച്ചത് . ഇത്ര ചെറിയ പ്രായത്തില്‍ അഭിനയിച്ചു തുടങ്ങിയ പാറുക്കുട്ടിയുടെ ഒരു റെക്കോര്‍ഡ് തന്നെയായിരിക്കും എന്ന് മിയ ജോര്‍ജ് പറഞ്ഞു.

കരുനാഗപ്പള്ളി പ്രയാര്‍ സ്വദേശികളായ അനില്‍ കുമാറിന്റേയും ഗംഗാലക്ഷ്മിയുടേയും രണ്ടാമത്തെ കുഞ്ഞാണ് അമേയ എന്ന പാറുക്കുട്ടി. ചക്കിയെന്നായിരുന്നു വീട്ടില്‍ പാറുക്കുട്ടിയുടെ വിളിപ്പേര്. സീരിയലിലെ കഥാപാത്രങ്ങളും അതിന് പിന്നാലെ ആരാധകരും പാറുക്കുട്ടിയെന്ന് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ ചക്കിയെന്ന പേര് മാറി പാറുക്കുട്ടി ആയെന്ന് അമ്മ ഗംഗലക്ഷ്മി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/54233/now-the-first-salary-of-parukutty-has-been-revealed)