---
title: "പരീക്ഷാഫലം വന്നപ്പോള്‍ കുടുംബത്തിലെ എല്ലാവര്‍ക്കും ഭയങ്കര സന്തോഷമായി; രണ്‍ബീര്‍ കപൂര്‍"
english_title: "I am the only one in my family who passed 10th standard; Ranbir Kapoor with revelation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54221/i-am-the-only-one-in-my-family-who-passed-10th-standard-ranbir-kapoor-with-revelation"
published_at: "2022-07-11T11:41:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbbf90a4e5a_ranveer_kapoor.jpg"
keywords: []
---

# പരീക്ഷാഫലം വന്നപ്പോള്‍ കുടുംബത്തിലെ എല്ലാവര്‍ക്കും ഭയങ്കര സന്തോഷമായി; രണ്‍ബീര്‍ കപൂര്‍

> **Lead Summary:** നിരവധി ആരാധകരുള്ള നടനാണ് രണ്‍ബീര്‍ കപൂര്‍ . ബോളിവുഡിലെ പ്രശസ്തമായ കപൂര്‍ കുടുംബത്തിലെ ഇളയ അംഗമാണ് രണ്‍ബീര്‍ കപൂര്‍. ബോളിവുഡില്‍ തിളങ്ങിയെങ്കിലും തന്റെ കുടുംബത്തിലുള്ളവര്‍ പഠനത്തിന്റെ കാര്യത്തില്‍ പിന്നോക്കമായിരുന്നുവെന്നാണ് രണ്‍ബീര്‍ പറയുന്നത്.

## Article Content

നിരവധി ആരാധകരുള്ള നടനാണ് രണ്‍ബീര്‍ കപൂര്‍ . ബോളിവുഡിലെ പ്രശസ്തമായ കപൂര്‍ കുടുംബത്തിലെ ഇളയ അംഗമാണ് രണ്‍ബീര്‍ കപൂര്‍. ബോളിവുഡില്‍ തിളങ്ങിയെങ്കിലും തന്റെ കുടുംബത്തിലുള്ളവര്‍ പഠനത്തിന്റെ കാര്യത്തില്‍ പിന്നോക്കമായിരുന്നുവെന്നാണ് രണ്‍ബീര്‍ പറയുന്നത്.

തന്റെ പുതിയ ചിത്രമായ ഷംഷേരയുടെ പ്രചാരണത്തിനിടെ ഇന്‍സ്റ്റാഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ഡോളി സിങ്ങിനോടാണ് രണ്‍ബീര്‍ താനടക്കമുള്ള കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് മനസ്സുതുറന്നത്. 53.4 ശതമാനം മാര്‍ക്കാണ് തനിക്ക് പത്താംക്ലാസില്‍ നേടാനായതെന്ന് രണ്‍ബീര്‍ പറഞ്ഞു.

പരീക്ഷാഫലം വന്നപ്പോള്‍ കുടുംബത്തിലെ എല്ലാവര്‍ക്കും ഭയങ്കര സന്തോഷമായി. പാര്‍ട്ടിയൊക്കെ നടത്തി. താന്‍ ജയിക്കുമെന്ന് അവര്‍ക്ക് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല. കുടുംബത്തില്‍ പത്താംതരം പാസാവുന്ന ആദ്യത്തെയാള്‍ താനായിരുന്നെന്നും രണ്‍ബീര്‍ പറഞ്ഞു.

മുന്‍പ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടും താനാണ് തന്റെ കുടുംബത്തിലെ ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസമുള്ളയാളെന്ന് രണ്‍ബീര്‍ പറഞ്ഞിരുന്നു. പഠനകാര്യത്തില്‍ എന്റെ കുടുംബത്തിന്റെ ചരിത്രം അത്ര നല്ലതല്ല.

അച്ഛന്‍ എട്ടാം ക്ലാസ് വരെയേ പോയിട്ടുള്ളൂ. അമ്മാവന്‍ ഒമ്പത് വരെയും മുത്തച്ഛന്‍ ആറാംതരം വരെയുമേ പഠിച്ചിട്ടുള്ളൂ. ശരിക്ക് എന്റെ കുടുംബത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ളയാള്‍ ഞാനാണ് രണ്‍ബീര്‍ കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/54221/i-am-the-only-one-in-my-family-who-passed-10th-standard-ranbir-kapoor-with-revelation)