---
title: "36 മണിക്കൂറിൽ 11500 ബട്ടണുകൾ, വെെറലായി നടൻ ഇന്ദ്രൻസിൻ്റെ  ചിത്രം"
english_title: "A young man from Nedumangad completed the amazing picture of Indrans in Buttans."
publisher: "moviemax.in"
canonical_url: "https://moviemax.in/news/54213/a-young-man-from-nedumangad-completed-the-amazing-picture-of-indrans-in-buttans"
published_at: "2022-07-11T11:23:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbbb02ed14d_indrajith.jpg"
keywords: []
---

# 36 മണിക്കൂറിൽ 11500 ബട്ടണുകൾ, വെെറലായി നടൻ ഇന്ദ്രൻസിൻ്റെ  ചിത്രം

> **Lead Summary:** ബട്ടൻസിൽ ഇന്ദ്രൻസിന്റെ വിസ്മയ ചിത്രം തീർത്ത് നെടുമങ്ങാട് സ്വദേശിയായ യുവാവ്. തയ്യൽ രം​ഗത്ത് നിന്ന് സിനിമയിലെത്തിയ നടൻ ഇന്ദ്രൻസിനോടുള്ള ആദര സൂചകമായാണ് ശ്രീകാന്ത് ബട്ടൻസിൽ ഇന്ദ്രൻസിന്റെ വിസ്മയ ചിത്രം തീർത്തത്.

## Article Content

ബട്ടൻസിൽ ഇന്ദ്രൻസിന്റെ വിസ്മയ ചിത്രം തീർത്ത് നെടുമങ്ങാട് സ്വദേശിയായ യുവാവ്. തയ്യൽ രം​ഗത്ത് നിന്ന് സിനിമയിലെത്തിയ നടൻ ഇന്ദ്രൻസിനോടുള്ള ആദര സൂചകമായാണ് ശ്രീകാന്ത് ബട്ടൻസിൽ ഇന്ദ്രൻസിന്റെ വിസ്മയ ചിത്രം തീർത്തത്.

36 മണിക്കൂർ കൊണ്ട് ഏകദേശം 11500 ഓളം ബട്ടൻസ് ഉപയോ​ഗിച്ചായിരുന്നു ചിത്ര നിർമ്മാണം. നടൻ ഇന്ദ്രൻസിന്റെ ബട്ടൻസ് ചിത്രവും നിർമ്മാണ വീഡിയോയും ഇതിനോടകം തന്നെ സോഷ്യൽ മീഡിയായിൽ വെെറലായി മാറിട്ടുണ്ട്.

നാല് അടിയുള്ള കാർബോഡ് ക്യാൻവാസിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്ര നിർമ്മാണത്തിന്റെ വീഡിയോ ശ്രീകാന്ത് തന്നെയാണ് സോഷ്യൽ മിഡീയായിൽ പങ്കുവെച്ചിട്ടുള്ളത്.

തയ്യൽ രം​ഗത്ത് നിന്ന് സിനിമയിലെത്തിയ നടൻ ഇന്ദ്രൻസിന് അതുമായി ബന്ധപ്പെട്ടു എന്തെങ്കിലും ഉപയോ​ഗിച്ച് ചിത്രമൊരുക്കണമെന്ന ആശയത്തിൻ നിന്നാണ് ബട്ടൻസ് ഉപയോ​ഗിച്ചുള്ള ചിത്രം പ്രവർത്തികമായത്. ഇതിനായി ആറോളം വ്യത്യസ്ത ബട്ടണുകളാണ് ഉപയോ​ഗിച്ചിട്ടുള്ളത്.

> 11500 ഓളം ബട്ടൻസ് ഉപയോ​ഗിച്ച് 36 മണിക്കൂർ കൊണ്ടാണ് ചിത്രം നിർമ്മിച്ചത്. “ഇന്ദ്രൻസ് ചേട്ടൻ ഇന്ന് മലയാള സിനിമയ്ക്ക് ചെയ്ത വേഷങ്ങൾ ചില്ലറയൊന്നുമല്ല. കാലം കൂടികൊണ്ടിരിക്കും തോറും അദ്ദേഹത്തിന് മലയാള സിനിമയിലുള്ള സാധ്വിനം കൂടിക്കൊണ്ടിരിക്കുകയാണ്.

ഉയരങ്ങളിൽ എത്തുന്തോറും അദ്ദേഹത്തിന്റെ വിനയവും അതുപോലെ വളരുകയാണ്. എനിക്ക് അദ്ദേഹം എന്നും ഒരു പ്രചോദനമായിരുന്നു. അതുകൊണ്ടാണ് അങ്ങനെയൊരു വർക്ക് ചെയ്യാൻ തീരുമാനിച്ചത്” എന്നായിരുന്നു വീഡിയോ വെെറലായതിനു പിന്നാലെ ​ശ്രീകാന്തിന്റെ പ്രതീകരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/54213/a-young-man-from-nedumangad-completed-the-amazing-picture-of-indrans-in-buttans)