---
title: " 'ടു മെന്നി'ലെ വീഡിയോ ഗാനം പുറത്ത് "
english_title: "The video song of 'Two Men' is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54197/the-video-song-of-two-men-is-out"
published_at: "2022-07-11T10:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbadc7bcccf_two_man.jpg"
keywords: []
---

#  'ടു മെന്നി'ലെ വീഡിയോ ഗാനം പുറത്ത് 

> **Lead Summary:** ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടു മെന്‍ . 90 ശതമാനവും യുഎഇയില്‍ ചിത്രീകരിച്ച സിനിമയാണിത്. ചിത്രത്തിന്‍റെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു.

## Article Content

ഇര്‍ഷാദ് അലി, സംവിധായകന്‍ എം എ നിഷാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കെ സതീഷ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ടു മെന്‍ . 90 ശതമാനവും യുഎഇയില്‍ ചിത്രീകരിച്ച സിനിമയാണിത്. ചിത്രത്തിന്‍റെ ഒരു വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു.

സലാം ചൊല്ലി പിരിയുംമുന്‍പേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഷാഹുല്‍ ഹമീദ് ആണ്. സംഗീതം പകര്‍ന്നിരിക്കുന്നത് റാസ റസാഖും മ്യൂസിക് പ്രൊഡക്ഷന്‍ ബേണി പി ജെയുമാണ്. ഇംതിയാസ് ബീഗവും റാസ റസാഖും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. വിജനമായ മരുഭൂമിയുടെ പശ്ചാത്തലത്തിൽ അപരിചിതരായ രണ്ടു പേർ നടത്തുന്ന ഒരു യാത്രയും അതിലുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ മുഹൂർത്തകളുമാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. മലയാള സിനിമയിൽ ആദ്യമായിട്ടാണ് ഗൾഫ് പശ്ചാത്തലത്തിൽ ഒരു റോഡ് മൂവി വരുന്നത്.

രണ്‍ജി പണിക്കർ, ബിനു പപ്പു, ലെന, സോഹൻ സീനുലാൽ, സാദിഖ്, സുധീർ കരമന, മിഥുൻ രമേഷ്, അനുമോൾ, ആര്യ, സുനിൽ സുഖദ, ധന്യ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മുഹമ്മദ് വെമ്പായം തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശസ്ത തെന്നിന്ത്യൻ സിനിമാട്ടോഗ്രാഫർ സിദ്ധാർത്ഥ് രാമസ്വാമിയാണ്.

റഫീഖ് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ സംഗീതം നൽകുന്നു. എഡിറ്റിംഗ് വി സാജൻ. ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ സുരേഷ് ബാബു, പ്രൊഡക്ഷന്‍ ഡിസൈനര്‍ ജോയല്‍ ജോര്‍ജ്, വസ്ത്രാലങ്കാരം അശോകന്‍ ആലപ്പുഴ, സൌണ്ട് ഡിസൈനര്‍ ബെന്നി അയ്നിക്ക്, മേക്കപ്പ് കിച്ചു ആയിരവല്ലി, ഡിഐ മാഗസിന്‍ കളര്‍, കളറിസ്റ്റ് സെല്‍വിന്‍ വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ടി വി രഞ്ജിത്ത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/54197/the-video-song-of-two-men-is-out)