---
title: "ഒന്നാം വിവാഹം വാര്‍ഷികം ആഘോഷമാക്കി താരങ്ങൾ "
english_title: "The stars celebrated their first wedding anniversary"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54195/the-stars-celebrated-their-first-wedding-anniversary"
published_at: "2022-07-11T10:14:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cbaabc93256_mrudula.jpg"
keywords: []
---

# ഒന്നാം വിവാഹം വാര്‍ഷികം ആഘോഷമാക്കി താരങ്ങൾ 

> **Lead Summary:** മലയാളികള്‍ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ് . സീരിയല്‍ താരമായ യുവ കൃഷ്ണയുമായിട്ടായിരുന്നു താരത്തിന്റെ വിവാഹം. ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല തുമ്പപ്പൂ എന്ന പരമ്പരയിലാണ് പിന്നീട് അഭിനയിച്ചത്.

## Article Content

മലയാളികള്‍ക്ക് ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ് . സീരിയല്‍ താരമായ യുവ കൃഷ്ണയുമായിട്ടായിരുന്നു താരത്തിന്റെ വിവാഹം. ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല തുമ്പപ്പൂ എന്ന പരമ്പരയിലാണ് പിന്നീട് അഭിനയിച്ചത്.

പിന്നാലെ താനൊരു അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവെച്ച് മൃദുല എത്തിയിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ആദ്യ വിവാഹവാര്‍ഷികം ആഘോഷമാക്കുകയാണ് ഇരുവരും. പ്രിയപ്പെട്ടവര്‍ക്കൊപ്പം കേക്ക് മുറിക്കുന്നതിന്‍റെയും മൃദുലയുടെ കാലില്‍ കൊലുസണിയിക്കുന്നതിന്‍റെയും ചിത്രങ്ങളാണ് യുവ പങ്കുവെച്ചിരിക്കുന്നത്.

ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങളെല്ലാം ആരാധകര്‍ വൈറലാക്കിക്കഴിഞ്ഞു. 'ഏതൊരു സമ്മാനത്തേക്കാളും വലിയ സന്തോഷമെന്നത്, സമ്മാനംപോലെ ഒരാള്‍ കൂടെയുണ്ടാവുക എന്നതാണ്' എന്നാണ് യുവ കുറിച്ചിരിക്കുന്നത്.

നിരവധി ആരാധകരാണ് ഇരുവര്‍ക്കും വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്നുകൊണ്ട് എത്തിയിരിക്കുന്നത്. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ജൂലൈ 8ന് ആയിരുന്നു ഇരുവരും വിവാഹിതരായത്. തങ്ങളുടെ ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇരുവരും ഇപ്പോഴുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/54195/the-stars-celebrated-their-first-wedding-anniversary)