---
title: "ആരാധകരെ നിരാശരാക്കാതെ ഷാരൂഖ് ഖാന്‍; ഈദിന് മകന്‍ അബ്രാമിനൊപ്പം മന്നത്തിന്‍റെ ബാല്‍ക്കണിയില്‍"
english_title: "Shah Rukh Khan did not disappoint the fans who waited for hours in front of Mannam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54178/shah-rukh-khan-did-not-disappoint-the-fans-who-waited-for-hours-in-front-of-mannam"
published_at: "2022-07-11T07:39:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62cb86626b310_sharookhan.jpg"
keywords: []
---

# ആരാധകരെ നിരാശരാക്കാതെ ഷാരൂഖ് ഖാന്‍; ഈദിന് മകന്‍ അബ്രാമിനൊപ്പം മന്നത്തിന്‍റെ ബാല്‍ക്കണിയില്‍

> **Lead Summary:** മുംബൈയിലെ തന്‍റെ വീടായ മന്നത്തിനു മുന്നില്‍ മണിക്കൂറുകള്‍ കാത്തുനിന്ന ആരാധകരെ നിരാശരാക്കാതെ ഷാരൂഖ് ഖാന്‍ . ഇളയ മകന്‍ അബ്രാമുമൊത്ത് വീടിന്‍റെ ബാല്‍ക്കണിയിലെത്തി ഷാരൂഖ് ഖാന്‍ ആരാധകരെ നോക്കി കൈവീശി അഭിവാദ്യം ചെയ്‍തു.

## Article Content

മുംബൈയിലെ തന്‍റെ വീടായ മന്നത്തിനു മുന്നില്‍ മണിക്കൂറുകള്‍ കാത്തുനിന്ന ആരാധകരെ നിരാശരാക്കാതെ ഷാരൂഖ് ഖാന്‍ . ഇളയ മകന്‍ അബ്രാമുമൊത്ത് വീടിന്‍റെ ബാല്‍ക്കണിയിലെത്തി ഷാരൂഖ് ഖാന്‍ ആരാധകരെ നോക്കി കൈവീശി അഭിവാദ്യം ചെയ്‍തു.

ഈദ് ദിനത്തില്‍ പ്രിയതാരം തങ്ങളെ കാണാനെത്തിയത് സോഷ്യല്‍ മീഡിയയില്‍ കിംഗ് ഖാന്‍ ആരാധകര്‍ ആഘോഷമാക്കുന്നുണ്ട്. മന്നത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് ഇതിന് മുന്‍പ് പലപ്പോഴും ഷാരൂഖ് ഖാന്‍ ആരാധകരെ അഭിവാദ്യം ചെയ്‍തിട്ടുണ്ട്.

**

ആരാധകരെക്കൂടി ഫ്രെയ്മില്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അവിടെനിന്ന് അദ്ദേഹം പകര്‍ത്തിയ ചില സെല്‍ഫികള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്‍തിരുന്നു. വെള്ള നിറത്തിലുള്ള ടീ ഷര്‍ട്ടും നീല നിറത്തിലുള്ള ജീന്‍സുമായിരുന്നു ഇന്ന് ഷാരൂഖ് ഖാന്‍റെ വേഷം.

[https://twitter.com/i/status/1546061056648220672**](https://twitter.com/i/status/1546061056648220672)

ചുവപ്പ് നിറത്തിലുള്ള ടീ ഷര്‍ട്ടും കറുത്ത പാന്‍റ്സുമായിരുന്നു അബ്രാമിന്‍റെ വേഷം. പ്രിയതാരം വീടിന്‍റെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ആരവം മുഴക്കി വീടിന് സമീപത്തേക്ക് ഓടുന്ന ആരാധകക്കൂട്ടത്തെ ചില വീഡിയോകളില്‍ കാണാം. ഒട്ടേറെ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/54178/shah-rukh-khan-did-not-disappoint-the-fans-who-waited-for-hours-in-front-of-mannam)