---
title: "അജയ് വാസുദേവ് ചിത്രത്തില്‍ റോബിന്‍?"
english_title: "Now, Rob's new Instagram posts are getting attention on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/54153/now-robs-new-instagram-posts-are-getting-attention-on-social-media"
published_at: "2022-07-10T21:27:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62caf71768f23_robin.jpg"
keywords: []
---

# അജയ് വാസുദേവ് ചിത്രത്തില്‍ റോബിന്‍?

> **Lead Summary:** ബിഗ് ബോസ് മലയാളം സീസണ്‍ 4 വഴി മലയാളികളുടെ പ്രിയങ്കരനായ മത്സരാര്‍ഥിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ നിന്ന് പുറത്തു വന്ന അന്നുമുതല്‍ സിനിമ ചര്‍ച്ചകളുമായി റോബിന്‍ തിരക്കിലാണ്.

## Article Content

ബിഗ് ബോസ് മലയാളം സീസണ്‍ 4 വഴി മലയാളികളുടെ പ്രിയങ്കരനായ മത്സരാര്‍ഥിയാണ് ഡോ. റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ നിന്ന് പുറത്തു വന്ന അന്നുമുതല്‍ സിനിമ ചര്‍ച്ചകളുമായി റോബിന്‍ തിരക്കിലാണ്.

കഴിഞ്ഞ ദിവസം നടന്‍ ലാലു അലക്‌സിനൊപ്പമുള്ള ചിത്രവും റോബിന്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ റോബിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ഗോകുലം പിക്‌ചേഴ്‌സിനൊപ്പം ആണ് തന്റെ സിനിമയെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള പോസ്റ്റാണ് റോബിന്‍ പങ്കുവച്ചിരിക്കുന്നത്.

സംവിധായകരായ കൃഷ്ണമൂര്‍ത്തി, അജയ് വാസുദേവ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രവും റോബിന്‍ പങ്കുവച്ചിട്ടുണ്ട്. അതോടൊപ്പം ഉണ്ണി മുകുന്ദനൊപ്പമുള്ള ഒരു വീഡിയോയും റോബിന്‍ പങ്കുവെച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ പുറത്തുവന്നതോടെ റോബിന് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. പകലും പാതിരാവും ആണ് അജയ് വാസുദേവും ഗോകുലം ഗോപാലനും കൃഷ്ണമൂര്‍ത്തിയും ഒന്നിച്ചെത്തുന്ന പുതിയ സിനിമ. കഴിഞ്ഞ ദിവസം ഒരു ഉദ്ഘാടനത്തിന് പങ്കെടുക്കാന്‍ പോകവേ റോബിന്റെ കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/54153/now-robs-new-instagram-posts-are-getting-attention-on-social-media)