---
title: "എന്തിനാണ് ദിവസവും ജിമ്മിലേക്ക് പോവുന്നത്, തടിയൊക്കെ കുറഞ്ഞതല്ലേ;  മറുപടിയുമായി  റിമി "
english_title: "Now the post shared by Rimi Tommy is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/54092/now-the-post-shared-by-rimi-tommy-is-going-viral"
published_at: "2022-07-10T14:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ca9bec68189_rimitomi.jpg"
keywords: []
---

# എന്തിനാണ് ദിവസവും ജിമ്മിലേക്ക് പോവുന്നത്, തടിയൊക്കെ കുറഞ്ഞതല്ലേ;  മറുപടിയുമായി  റിമി 

> **Lead Summary:** നിരവധി ആരാധകരുള്ള താരമാണ് റിമി ടോമി. ഗായിക അഭിനേത്രി അവതാരിക അങ്ങനെ ഒന്നിലധികം മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്ഈ താരം. ഒരു വേദി കിട്ടിക്കഴിഞ്ഞാല്‍ അവിടെയുള്ള കാണികളെയും സന്തോഷിപ്പിക്കാനായി എല്ലാ ശ്രമങ്ങളും റിമി നടത്താറുണ്ട്.

## Article Content

നിരവധി ആരാധകരുള്ള താരമാണ് റിമി ടോമി. ഗായിക അഭിനേത്രി അവതാരിക അങ്ങനെ ഒന്നിലധികം മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്ഈ താരം. ഒരു വേദി കിട്ടിക്കഴിഞ്ഞാല്‍ അവിടെയുള്ള കാണികളെയും സന്തോഷിപ്പിക്കാനായി എല്ലാ ശ്രമങ്ങളും റിമി നടത്താറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടക്കിടെ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കിട്ട പോസ്റ്റും വൈറല്‍ ആയിരിക്കുകയാണ്.

ജീവിതത്തില്‍ ശീലമാക്കേണ്ട കാര്യങ്ങളിലൊന്നാണ് വര്‍ക്കൗട്ട്. വളരെ എളുപ്പത്തില്‍ സംഭവിക്കുന്നതല്ല ഒന്നും. എന്തിനാണ് ദിവസവും ജിമ്മിലേക്ക് പോവുന്നത്, തടിയൊക്കെ കുറഞ്ഞതല്ലേയെന്നാണ് പലരും ചോദിക്കുന്നത്.

ശരിക്കും മനസ് മടുപ്പിക്കുന്ന ചോദ്യമാണത്. ഒത്തിരിപ്പേരാണ് എന്നോട് ഇതേ ചോദ്യം ആവര്‍ത്തിച്ചത്. ശരീരഭാരം കുറയ്ക്കാനായി മാത്രമല്ല ജിമ്മിലേക്ക് പോവുന്നത്, അതൊരു ദിനചര്യ കൂടിയാണ്. ജീവിതത്തിന്റെ തന്നെ ഭാഗമാണെന്നുമായിരുന്നു റിമി വ്യക്തമാക്കിയത്.

സ്ഥിരമായി വ്യായാമം ചെയ്യുന്നൊരാളുടെ ശരീരത്തിലും മനസിലും സംഭവിക്കുന്ന കാര്യങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്. എല്ലാവര്‍ക്കും ഇതില്‍ നിന്നും ഗുണങ്ങളാണ് ലഭിക്കാറുള്ളത്. എനര്‍ജി കൂട്ടുന്നതും അമിതഭാരം നിയന്ത്രിക്കുന്നതിനുമെല്ലാം വര്‍ക്കൗട്ട് സഹായകമാണ്. ആരോഗ്യത്തോടെയിരിക്കാന്‍ വളരെ നല്ലതാണ് വ്യായാമം ചെയ്യുന്നത്.

വര്‍ക്കൗട്ടില്‍ നിന്നും നിങ്ങള്‍ക്ക് സന്തോഷം ലഭിക്കുന്നുണ്ടെങ്കില്‍ അത് ചെയ്തോണ്ടിരിക്കുക. അതിലൂടെയായി നിങ്ങളുടെ ജീവിത കാലാവധി കൂടിയാണ് വര്‍ധിക്കുന്നത്. ടെന്‍ഷനും വിഷാദവുമൊക്കെ അകറ്റാനും നന്നായി ഉറങ്ങാനുമെല്ലാം വര്‍ക്കൗട്ട് സഹായകമാവാറുണ്ടെന്നുമായിരുന്നു റിമി പറഞ്ഞത്. എത്ര തിരക്കുണ്ടെങ്കിലും വര്‍ക്കൗട്ടിനായി സമയം നീക്കിവെക്കുന്നയാളാണ് താനെന്നും റിമി പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/54092/now-the-post-shared-by-rimi-tommy-is-going-viral)