---
title: "ചിയാന്‍ തിരിച്ചെത്തി; വൈറലായി വീഡിയോ "
english_title: "Now, a video of Vikram is doing the rounds on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/54072/now-a-video-of-vikram-is-doing-the-rounds-on-social-media"
published_at: "2022-07-10T13:00:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ca80546a15a_VIKRAM.jpg"
keywords: []
---

# ചിയാന്‍ തിരിച്ചെത്തി; വൈറലായി വീഡിയോ 

> **Lead Summary:** നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരാധകരുള്‍പ്പെടെ ധാരാളം പേര്‍ സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തിന് പ്രാര്‍ത്ഥനകളുമായി എത്തിയിരുന്നു.

## Article Content

നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ നടന്‍ വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരാധകരുള്‍പ്പെടെ ധാരാളം പേര്‍ സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തിന് പ്രാര്‍ത്ഥനകളുമായി എത്തിയിരുന്നു.

ഇപ്പോഴിതാ, വിക്രമിന്റെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. താരം പ്രേക്ഷകര്‍ക്ക് നന്ദി പറയുന്ന വീഡിയോ ആണ് ‘ചിയാന്‍ തിരിച്ചു വന്നു’ എന്ന തലക്കെട്ടോടെ ആരാധകര്‍ വീണ്ടും പങ്കുവെച്ചിരിക്കുന്നത്. വിക്രമിന്റെ തിരിച്ചുവരവില്‍ ആഹ്‌ളാദം പങ്കിടുന്നതായും ആരാധകര്‍ അറിയിച്ചു.

**

വളരെ സന്തോഷം, നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു. എന്നോടൊപ്പം നിന്നതിനും എനിക്ക് വേണ്ടി നിങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും പ്രത്യേകമായ നന്ദി എന്നാണ് വളരെ കാലം മുന്‍പ് പുറത്തു വന്ന വീഡിയോയില്‍ പറയുന്നത്. ഇതാണ് ഇപ്പോള്‍ ഫാന്‍സ് ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്.

[https://twitter.com/i/status/1545813856269639680**](https://twitter.com/i/status/1545813856269639680)

ജൂലൈ എട്ടിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തില്‍ ഹൃദയാഘാതമാണെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഹൃദയാഘാതമല്ലെന്ന് വിശദീകരിച്ച് ആശുപത്രി അധികൃതരും താരത്തിന്റെ മകന്‍ ധ്രുവ് വിക്രമും രംഗത്തുവന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/54072/now-a-video-of-vikram-is-doing-the-rounds-on-social-media)