---
title: "'പടച്ചോന്റെ കഥകൾ' എന്ന ആന്തോളജി ചിത്രത്തിന്റെ ട്രയിലർ പുറത്ത് "
english_title: "The trailer of the anthology film 'Patachonte Kadhakal' is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54061/the-trailer-of-the-anthology-film-patachonte-kadhakal-is-out"
published_at: "2022-07-10T12:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ca7450aacd3_padachonte_kadhakal.jpg"
keywords: []
---

# 'പടച്ചോന്റെ കഥകൾ' എന്ന ആന്തോളജി ചിത്രത്തിന്റെ ട്രയിലർ പുറത്ത് 

> **Lead Summary:** പ്രതിലിപി ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന 'പടച്ചോന്റെ കഥകൾ' എന്ന ആന്തോളജി ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി .

## Article Content

പ്രതിലിപി ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന 'പടച്ചോന്റെ കഥകൾ' എന്ന ആന്തോളജി ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി .

നാല് നവാഗത സംവിധായകർ ഒന്നിക്കുന്ന ചിത്രത്തിൽ സുധീഷ്, നിഷ സാരഗ്, ഷെല്ലി കിഷോർ , ഡാവിഞ്ചി, ജിയോ ബേബി,വിജിലേഷ്, ബിജു സോപാനം,സതീഷ് കുന്നോത്ത്,വി. കെ ബൈജു, കബനി,ഷൈനി, ശിവദാസ് കണ്ണൂർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

അഖിൽ ജി.ബാബു, ജിന്റോ തോമസ്, ധനേഷ് മന്ദൻകുളത്തിൽ, അജു സജൻ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ . മതങ്ങൾക്കും ജാതിക്കും അപ്പുറം എന്താണ് ദൈവം എന്ന കാലങ്ങളായുള്ള മനുഷ്യരുടെ ചോദ്യത്തിന്റെ ഉത്തരം തേടലാണ് ചിത്രത്തിന്റെ ഇതിവൃത്തം .

ജ്വാലാമുഖി, മെൽവിൻ ഓമനപുഴ, ഷിനു ലോനപ്പൻ,സെബിൻ ബോസ്, അഖിൽ. ജി ബാബു എന്നിവരുടെ കഥയിൽ നിധീഷ് നടേരി, വിഷ്ണു മോഹനൻ,ജ്വാലമുഖി, അശ്വിൻ വിനോദ്,മെൽവിൻ ഓമനപുഴ, അജു സജൻ, അഖിൽ. ജി ബാബു എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് .

സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബിജിബാൽ, സാന്റി, സായിബാലൻ, അനിലേഷ് എൽ മാത്യു എന്നിവരാണ് . ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത് ചന്ദു മേപ്പയൂർ, സുജയ് സി നായർ എന്നിവരാണ് .

### Related Links & Sources
- [Original Story Source](https://moviemax.in/news/54061/the-trailer-of-the-anthology-film-patachonte-kadhakal-is-out)