---
title: "'വിക്ര'ത്തിന്റെ സ്റ്റണ്ട് രംഗങ്ങള്‍, ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്ത് "
english_title: "'Vikram' stunt scenes, behind the scene video out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54051/vikram-stunt-scenes-behind-the-scene-video-out"
published_at: "2022-07-10T11:08:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ca6611bb862_VIKRAM.jpg"
keywords: []
---

# 'വിക്ര'ത്തിന്റെ സ്റ്റണ്ട് രംഗങ്ങള്‍, ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്ത് 

> **Lead Summary:** കമല്‍ഹാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് 'വിക്രം'. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. 'വിക്രം' ബോക്‍സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്.

## Article Content

കമല്‍ഹാസൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് 'വിക്രം'. ലോകേഷ് കനകരാജ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. 'വിക്രം' ബോക്‍സ് ഓഫീസ് റെക്കോര്‍ഡുകള്‍ തിരുത്തിക്കൊണ്ട് പ്രദര്‍ശനം തുടരുകയാണ്.

ഇപ്പോഴിതാ 'വിക്ര'ത്തിന്റെ ആക്ഷൻ രംഗങ്ങളുടെ ബിഹൈൻഡ് ദ സീൻ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് (Vikram). അൻപറിവ് ആണ് വിക്രം ചിത്രത്തിന്റെ സംഘട്ടന സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ ചിത്രത്തിന്റെ സ്‍ട്രീമിംഗ് ജൂലൈ എട്ടിന് തുടങ്ങിയിരുന്നു. സൂര്യയുടെ ഗംഭീരമായ അതിഥി റോള്‍ 'വിക്രമി'ന്റെ പ്രത്യേകതയായിരുന്നു.

**

അതിഥി വേഷത്തിലെത്തിയ സൂര്യ തന്റെ സ്വപ്‍നസാക്ഷാത്‍കാരമാണ് ഇതെന്നാണ് പറഞ്ഞത്. പ്രിയപ്പെട്ട കമല്‍ഹാസൻ അണ്ണാ, താങ്കള്‍ക്കൊപ്പം സ്‍ക്രീൻ പങ്കിടുകയെന്ന സ്വപ്‍നമാണ് യാഥാര്‍ഥ്യമായിരിക്കുന്നത്. അത് സാധ്യമാക്കിയതിന് നന്ദി.

[https://twitter.com/i/status/1545791467108859905**](https://twitter.com/i/status/1545791467108859905)

എല്ലാവരുടെയും സ്‍നേഹം ആവേശഭരിതനാക്കുന്നു എന്നും ലോകേഷ് കനകരാജിനോടായി സൂര്യ ട്വിറ്ററില്‍ പറഞ്ഞിരുന്നു, കമല്‍ഹാസനൊപ്പം 'വിക്രം' എന്ന ചിത്രത്തില്‍ മലയാളി താരങ്ങളും അഭിനയിച്ചിരുന്നു. ഫഹദ്, കാളിദാസ് ജയറാം, നരേൻ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/54051/vikram-stunt-scenes-behind-the-scene-video-out)