---
title: "പുതിയ ആഡംബര ഫ്ലാറ്റിലേക്ക് മോഹൻലാൽ കൊണ്ടുവന്നത് ഒരേ ഒരു വസ്തു മാത്രം, എന്താണ് എന്ന് അറിയാമോ?"
english_title: "Mohanlal brought only one thing to his new luxury flat, do you know what?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54048/mohanlal-brought-only-one-thing-to-his-new-luxury-flat-do-you-know-what"
published_at: "2022-07-10T10:50:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ca61cf769d4_MOHANLAL.jpg"
keywords: []
---

# പുതിയ ആഡംബര ഫ്ലാറ്റിലേക്ക് മോഹൻലാൽ കൊണ്ടുവന്നത് ഒരേ ഒരു വസ്തു മാത്രം, എന്താണ് എന്ന് അറിയാമോ?

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. പുതിയ വസ്തുക്കൾ വാങ്ങി കൂട്ടുന്നതിൽ ഇദ്ദേഹത്തിനുള്ള കൗതർ നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. ധാരാളം കരകൗശല വസ്തുക്കൾ ആണ് ഇദ്ദേഹം വാങ്ങിക്കൂട്ടി വീട്ടിൽ നിറച്ചു വെച്ചിട്ടുള്ളത്. അതേസമയം താരം ഇപ്പോൾ പുതിയ ഒരു വീട് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഈ വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മോഹൻലാൽ. പുതിയ വസ്തുക്കൾ വാങ്ങി കൂട്ടുന്നതിൽ ഇദ്ദേഹത്തിനുള്ള കൗതർ നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. ധാരാളം കരകൗശല വസ്തുക്കൾ ആണ് ഇദ്ദേഹം വാങ്ങിക്കൂട്ടി വീട്ടിൽ നിറച്ചു വെച്ചിട്ടുള്ളത്. അതേസമയം താരം ഇപ്പോൾ പുതിയ ഒരു വീട് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഈ വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

കൊച്ചി കുണ്ടന്നൂരിൽ ആണ് പ്രൗഢഗംഭീരമായ പുതിയ ഫ്ലാറ്റിലേക്ക് മോഹൻലാൽ താമസം മാറിയിരിക്കുന്നത്. ഇങ്ങോട്ടേക്ക് ലാലേട്ടൻ കൊണ്ടുവന്നത് ഒരേ ഒരു കാര്യം മാത്രമാണ്. അതെന്താണ് എന്നറിയുമോ? ഇട്ടിമാണി എന്ന സിനിമയിൽ അദ്ദേഹം ഉപയോഗിച്ച ഒരു സ്കൂട്ടർ ആണ് അദ്ദേഹം ഇങ്ങോട്ട് കൊണ്ടുവന്നിരിക്കുന്നത്.

ലാബ്രഡാ സ്കൂട്ടർ ആണ് ഇത്. 70കളിലെ മോഡൽ സ്കൂട്ടർ ആണ് ഇത്. പഴയ മോഡൽ വണ്ടികളോട് മോഹൻലാലിനെ ഒരു പ്രത്യേക അടുപ്പം തന്നെ ഉണ്ട് എന്ന് നമുക്ക് എല്ലാവർക്കും അറിയാമല്ലോ. ഫ്ലാറ്റിലെ ആദ്യത്തെ നിലയിലാണ് ഈ സ്കൂട്ടർ സ്ഥാപിച്ചിരിക്കുന്നത്.

നിരവധി ആളുകൾ ആയിരുന്നു പാലുകാച്ചലിനു വേണ്ടി എത്തിയത്. അവരുടെ എല്ലാം ശ്രദ്ധ ആകർഷിച്ചത് ഈ സ്കൂട്ടർ ആയിരുന്നു. വണ്ടിയുടെ നമ്പർ എത്രയാണ് എന്ന് അറിയുമോ? 2255 എന്നാണ് വണ്ടിയുടെ നമ്പർ. രാജാവിൻറെ മകൻ എന്ന സിനിമയിൽ മോഹൻലാൽ പറയുന്ന ഹിറ്റ് ഡയലോഗ് ആണ് ഇത്. എന്തായാലും ഇപ്പോൾ നിരവധി ആളുകളാണ് മോഹൻലാലിന് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

പുതുമയും പഴമയും ഇഴകി ചേർന്ന രീതിയിൽ ആണ് ഫ്ലാറ്റ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു പാലുകാച്ചൽ നടന്നത്. ക്ഷണിക്കപ്പെട്ട കുറച്ചു അതിഥികൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മേജർ രവിയും ആൻറണി പെരുമ്പാവൂരും ഉണ്ടായിരുന്നു. അങ്ങനെ വളരെ അടുപ്പമുള്ള അമ്പതോളം ആളുകൾ മാത്രമാണ് പരിപാടിയിൽ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/54048/mohanlal-brought-only-one-thing-to-his-new-luxury-flat-do-you-know-what)