---
title: "മമ്മൂക്ക ലണ്ടനില്‍, ദുല്‍ഖറിനും കുടുംബത്തിനൊപ്പം അവധി ആഘോഷം; ചിത്രങ്ങൾ വൈറല്‍"
english_title: "Dulquer and his family celebrate the holidays in Mammooka London; Pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/54032/dulquer-and-his-family-celebrate-the-holidays-in-mammooka-london-pictures-go-viral"
published_at: "2022-07-10T08:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ca4555a4387_dulqer.jpg"
keywords: []
---

# മമ്മൂക്ക ലണ്ടനില്‍, ദുല്‍ഖറിനും കുടുംബത്തിനൊപ്പം അവധി ആഘോഷം; ചിത്രങ്ങൾ വൈറല്‍

> **Lead Summary:** **അ**ഭിനയത്തോട് ഇത്രയും ആര്‍ത്തിയുള്ള ഒരു നടന്‍ മലയാളത്തില്‍ വേറെയുണ്ടോ എന്നത് സംശയമാണ്. പ്രായം കൂടും തോറും ഗ്ലാമര്‍ കൂടിക്കൂടി വരുന്ന ഒരു അതുല്യപ്രതിഭ കൂടിയാണ് മമ്മൂക്ക. അഞ്ച് പതിറ്റാണ്ടുകള്‍ മലയാള സിനിമയില്‍ നാനൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ച്‌ കഴിഞ്ഞ മമ്മൂട്ടി ഇന്നും അഭിനയത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല.

## Article Content

**അ**ഭിനയത്തോട് ഇത്രയും ആര്‍ത്തിയുള്ള ഒരു നടന്‍ മലയാളത്തില്‍ വേറെയുണ്ടോ എന്നത് സംശയമാണ്. പ്രായം കൂടും തോറും ഗ്ലാമര്‍ കൂടിക്കൂടി വരുന്ന ഒരു അതുല്യപ്രതിഭ കൂടിയാണ് മമ്മൂക്ക. അഞ്ച് പതിറ്റാണ്ടുകള്‍ മലയാള സിനിമയില്‍ നാനൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ച്‌ കഴിഞ്ഞ മമ്മൂട്ടി ഇന്നും അഭിനയത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല.

ബോക്സ് ഓഫീസില്‍ ഇനി ഒന്നും ചെയ്യാന്‍ കഴിയുകയില്ല എന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു മമ്മൂട്ടിയുടെ ഭീഷ്മപര്‍വം. മമ്മൂട്ടിയെ പോലെ തന്നെ മകനും ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. സ്റ്റൈലിന്റെ കാര്യത്തില്‍ ഇപ്പോഴും ഇരുവരും തമ്മില്‍ മത്സരിക്കുകയാണ്.

ലുക്കിന്റെ കാര്യത്തില്‍ യുവനടന്മാരെ പോലും വെല്ലും മമ്മൂട്ടി. ഇരുവര്‍ക്കും കൈനിറയെ സിനിമകളാണ് ഉള്ളത്. ഷൂട്ടിംഗ് തിരക്കുകളില്‍ നിന്ന് ഇടവേള എടുത്തുകൊണ്ട് അപ്പനും മോനും കുടുംബസമേതം ലണ്ടനിലേക്ക് ട്രിപ്പ് പോയിരിക്കുകയാണ് ഇപ്പോള്‍. ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എമ്പാടും വൈറലായി കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും ദുല്‍ഖറും ദുല്‍ഖറിന്റെ ഭാര്യ അമലയും മകള്‍ മറിയം എന്നിവരാണ് ലണ്ടനില്‍ അവധി ആഘോഷിക്കാനായി പോയിരിക്കുന്നത്. ഇരുവരും ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

വരും ദിവസം കൂടുതല്‍ ഫോട്ടോസ് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കളര്‍ഫുള്‍ ഷര്‍ട്ട് ധരിച്ച്‌ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി എയര്‍പോര്‍ട്ടില്‍ നില്‍ക്കുന്നത്. സ്റ്റൈലിന്റെ കാര്യത്തില്‍ മമ്മൂക്കയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും ആവില്ല എന്നാണ് ആരാധകര്‍ ചിത്രങ്ങള്‍ കണ്ടിട്ട് പറഞ്ഞിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/54032/dulquer-and-his-family-celebrate-the-holidays-in-mammooka-london-pictures-go-viral)