---
title: "ബിഗ് ബോസ് താരം റോബിനുണ്ടായ അപകടത്തില്‍ പ്രതികരിച്ച്‌ ജാസ്മിന്‍ എം മൂസ"
english_title: "Jasmine M Musa reacts to Bigg Boss star Robin's accident"
publisher: "moviemax.in"
canonical_url: "https://moviemax.in/news/53999/jasmine-m-musa-reacts-to-bigg-boss-star-robins-accident"
published_at: "2022-07-09T20:57:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62c99e6d0b958_jasmine.jpg"
keywords: []
---

# ബിഗ് ബോസ് താരം റോബിനുണ്ടായ അപകടത്തില്‍ പ്രതികരിച്ച്‌ ജാസ്മിന്‍ എം മൂസ

> **Lead Summary:** **തൊടുപുഴ :** ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനുണ്ടായ അപകടത്തില്‍ പ്രതികരിച്ച്‌ ജാസ്മിന്‍ എം മൂസ. റോബിന്റെ കാര്‍ അപകടത്തില്‍പ്പെട്ടുവെന്ന് റിപ്പോര്‍ട്ട് വന്ന ഉടന്‍ താന്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അറിയിച്ച ജാസ്മിന്‍, തല്‍സംഭവത്തില്‍ തനിക്ക് വരുന്ന മെസ്സേജുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.

## Article Content

**തൊടുപുഴ :** ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനുണ്ടായ അപകടത്തില്‍ പ്രതികരിച്ച്‌ ജാസ്മിന്‍ എം മൂസ. റോബിന്റെ കാര്‍ അപകടത്തില്‍പ്പെട്ടുവെന്ന് റിപ്പോര്‍ട്ട് വന്ന ഉടന്‍ താന്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് അറിയിച്ച ജാസ്മിന്‍, തല്‍സംഭവത്തില്‍ തനിക്ക് വരുന്ന മെസ്സേജുകള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.

അപകടത്തില്‍ റോബിന് കാര്യമായി പരിക്കേറ്റിട്ടില്ല. റോബിന്റെ അപകട വാര്‍ത്തയ്ക്ക് പിന്നാലെ, 'നന്നായി, അങ്ങനെ തന്നെ വേണം' തുടങ്ങിയ നെഗറ്റിവ് മെസ്സേജുകള്‍ അയക്കുന്നവര്‍ക്കുള്ള മറുപടിയുമായാണ് ജാസ്മിന്‍ ഇത്തവണ ലൈവില്‍ വന്നത്. ഇത്തരത്തില്‍ ആളുകള്‍ പ്രതികരിക്കുമെന്ന് താന്‍ ഒരിക്കലും ഇമാജിന്‍ ചെയ്തില്ലെന്നും, എന്തൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഒരാള്‍ക്ക് അപകടം സംഭവിച്ചാല്‍ അത് നന്നായെന്ന് ചിന്തിക്കുന്നത് ശരിയല്ലെന്നും ജാസ്മിന്‍ പറയുന്നു. ഇത്തരം മെസ്സേജുകള്‍ ആരും തനിക്ക് അയക്കരുതെന്നും ഇമ്മാതിരി വൃത്തികേടുകള്‍ക്ക് കുട പിടിക്കാന്‍ തനിക്ക് താല്പര്യമില്ലെന്നും ജാസ്മിന്‍ തുറന്നു പറയുന്നു.

അതേസമയം, ഇന്ന് തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോകുമ്ബോഴായിരുന്നു റോബിന്റെ വാഹനം അപകടത്തില്‍പ്പെട്ടത്. കാര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ബി​ഗ് ബോ​സ് ഹൗസില്‍ ഏറ്റവും കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ത്ഥി ആയിരുന്നു ഡോ റോബിന്‍ രാധാകൃഷ്ണന്‍. ഷോയില്‍ നിന്ന് അപ്രതീക്ഷതമായി 70-ാമത്തെ ദിവസം പുറത്ത് ആയതോടെ ആരാധകര്‍ ഏറെ വിഷമിച്ചിരുന്നു. ഷോയിലൂടെ ഏറ്റവും കൂടുതല്‍ ജനകീയനായതും ഡോക്ടര്‍ തന്നെയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/53999/jasmine-m-musa-reacts-to-bigg-boss-star-robins-accident)